
ഹരിത സമൃദ്ധി മാതൃകാ കൃഷിത്തോട്ടം ഉദ്‌ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുമായി സഹകരിച്ചുകൊണ്ട് എറണാകുളം -അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ, സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയും തൃക്കാക്കര സേക്രഡ് ഹാർട്ട് മൈനർ സെമിനാരിയും ചേർന്ന് എട്ടര ഏക്കറോളം തരിശുഭൂമി കൃഷിയോഗ്യമാക്കിത്തീർത്തു.





അതിരൂപതയുടെ ഹരിതസമൃദ്ധി പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന മാതൃകാ കൃഷിത്തോട്ടത്തിന്റെ ഉദ്‌ഘാടനം അഡ്വ.പി.ടി.തോമസ് എം.എൽ.എ നിർവഹിച്ചു.
തൃക്കാക്കര സെമിനാരി അങ്കണത്തിൽ ചേർന്ന ചടങ്ങിൽ കളമശേരി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബെൻസി എബ്രഹാം അധ്യക്ഷയായിരുന്നു.
സെമിനാരി റെക്ടർ ഫാ . ആൻറണി നരികുളം, സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, തൃക്കാക്കര കൃഷി ഓഫീസർ പി. അനിത, നഗരസഭാ കൗൺസിലർമാരായ മേരി കുര്യൻ, ഷബ്‌ന മെഗ് റലി , യൂസഫ് , നിഷാദ് എന്നിവർ സംസാരിച്ചു. സുഭിക്ഷ കേരളം – ഹരിത സമൃദ്ധി പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന ഈ മാതൃക കൃഷിത്തോട്ടത്തിൽ പച്ചക്കറി,ഫലവൃക്ഷ, പൂച്ചെടി കൃഷികളും മത്സ്യ ഫാം, പന്നി,പശു വളർത്തൽ എന്നിവയും ബയോഗ്യാസ് പ്ലാന്റ് , കമ്പോസ്റ്റിങ് യൂണിറ്റുകളും ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് സഹൃദയ ഡയറക്ടർ ഫാ, ജോസഫ് കൊളുത്തുവെള്ളിലും സെമിനാരി റെക്ടർ മോൺ . ആൻറണി നരികുളവും അറിയിച്ചു.