റെസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പുന്നവർക്ക് മാസ്കും കൈയുറയും നിർബന്ധമാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ റെസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പുന്നവർക്ക് മാസ്കും കൈയുറയും നിർബന്ധമാക്കി സർക്കാർ പ്രത്യേക മാർഗനിർദേശം പുറത്തിറക്കി. സംസ്ഥാനത്തെ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവ ജൂണ്‍ 9 മുതല്‍ നിയന്ത്രണവിധേയമയി പ്രവര്‍ത്തിപ്പിക്കാം.
അഞ്ചാം ഘട്ട ദേശീയ ലോക്ക് ഡൗണിന്റെ ഭാഗമായി കേന്ദ്രം അനുവദിച്ച ഇളവുകളിൽ സംസ്ഥാനത്തെ റസ്റ്ററോന്റുകള്, ഷോപ്പിംഗ് മാളുകള്‍, ഓഫീസുകള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മർഗനിർദേശമാണ് സർക്കാർ പുറത്തിറക്കിയത്.
താമസിക്കാനുള്ള ഹോട്ടലുകള്‍
*സാനിറ്റൈസര്‍, താപപരിശോധനയ്ക്കുള്ള സംവിധാനം ഉണ്ടാവണം
* സ്റ്റാഫിനും സന്ദര്‍ശകര്‍ക്കും രോഗലക്ഷണം ഉണ്ടാവരുത്
* ജീവനക്കാരും സന്ദര്‍ശകരും ഹോട്ടലിലുള്ള മുഴുവന്‍ സമയവും മാ സ്ക് ധരിക്കണം
* അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം പ്രത്യേക വാതിലുകള്‍ വഴിയാവണം
* ആളുകള്‍ ഇറങ്ങുന്നതും കയറുന്നതും ഒരേസമയത്ത് ആകരുത്
* ലിഫ്റ്റില്‍ കയറുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം
* എക്സലേറ്ററുകളില് ഒന്നിടവിട്ട പടികളില്‍ നില്‍ക്കണം
* അതിഥിയുടെ യാത്രാ ചരിത്രം, ആരോഗ്യസ്ഥിതി എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി റിസപ്ഷനില്‍ നല്‍കണം
* പണം നല്‍കുന്നത് ഓണ്‍ലൈന്‍ മാര്‍ഗത്തില്‍
* ലഗേജ് അണുവിമുക്തമാക്കണം
* സന്ദര്‍ശകരോട് കണ്ടെയ്‍മെന്റ്സോണുകള്‍ സന്ദര്‍ശിക്കരുതെന്ന് പറയണം
* റൂമിന്റെ വാതിക്കല് ആഹാരസാധനങ്ങള്‍ വയ്ക്കണം
* എയര്‍കണ്ടീഷണര്‍(എസി) 24-30 ഡിഗ്രിയില്‍ പ്രവര്‍ത്തിപ്പിക്കണം
* എസി ഒഴിവാക്കുന്നത് ഉചിതം
റസ്റ്റോറന്റുകള്‍
* ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം
* ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം
* ഹോം ഡെലിവറിക്ക് പോകുന്നവരുടെ താപപരിശോധന നടത്തണം
* മെനുകാര്‍ഡുകള്‍ ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചവയാവണം
* പേപ്പര്‍ നാപ്പ്കിനുകള്‍ ഉപയോഗിക്കണം
* ഭക്ഷണം വിളമ്ബുന്നവര്‍ മാസ്കും കൈയുറയും ധരിക്കണം
* സ്ഥാപനത്തിന് ഉള്‍ക്കൊള്ളാവുന്നതിന്റെ പകുതിയില്‍ താഴെ മാത്രം ആളുകളെ പ്രവേശിപ്പിക്കാം
* ഓണ്‍ലൈന്‍ പേയ്മെന്റ് നിര്‍ബന്ധമാക്കണം
* എല്ലാ മേശകളും ഉപഭോക്താവ് പോയതിനു ശേഷം അണുവിമുക്തമാക്കണം
മാളുകള്‍
* സിനിമ ഹാളുകള്‍ അടച്ചിടണം
* കുട്ടികളുടെ കളിസ്ഥലങ്ങള്‍ അടച്ചിടണം
സ്ഥാപനങ്ങള്‍
* കണ്ടെയ്മെന്റ്സോണുകളിലുള്ള ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കരുത്
* വാഹനത്തിന്റെ ഉള്‍ഭാഗം സ്റ്റിയറിംഗ് വീല്‍, ഡോര്‍ ഹാന്‍ഡില്‍, താക്കോല്‍ എന്നിവ അണുവിമുക്തമാക്കണം
* പ്രായമുള്ളവര്‍ ഗര്‍ഭിണികള്‍ രോഗാവസ്ഥയുള്ളവര്‍ അധിക മുന്‍കരുതല്‍ സ്വീകരിക്കണം
* ഇവര്‍ക്ക് പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ജോലികള്‍ ഏല്‍പ്പിക്കരുത്
* കഴിയുന്നത്ര ഇവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കണം
* യോഗങ്ങള്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാക്കണം
* പ്രവേശനത്തിനും പുറത്തുപോകുന്നതിനും പ്രത്യേക കവാടങ്ങള്‍
* ക്യാന്റീനുകളില്‍ ജീവനക്കാര്‍ കൈയുറകളും മാസ്കും ധരിക്കണം
* ഒരു മീറ്റര്‍ അകലത്തിലേ ഇരിക്കവൂ
* ഓഫീസില്‍ ആര്‍ക്കെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ പ്രത്യേകസ്ഥലത്തേക്ക് മാറ്റി വൈദ്യസഹായം ഉറപ്പാക്കണം