ആദിവാസികള്‍ക്കായി ആയുസ്സു ചിലവഴിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തു.
ജാര്‍ഖണ്ഡിലെ ആദിവാസി അവകാശ പ്രവര്‍ത്തകനും ഈ ശോസഭാ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്, 83 കാരനായ അദ്ദേഹത്തെ അറിയുന്നവരെയും അറിയാത്തവരെയും ഒരു പോലെ ഞെട്ടിച്ചു. പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കുവേണ്ടി ഭരണകൂടത്തോടും കോര്‍പറേറ്റുകളോടുമുള്ള പോരാട്ടത്തിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി.