കോവിഡ് രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ഹോം ​കെ​യ​ര്‍ ഐ​സൊ​ലേ​ഷ​ന്‍

Share News

തി​രു​വ​ന​ന്ത​പു​രം:കോവിഡ് ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തിലും നടപ്പിലാക്കാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​വി​ഡ് ബാ​ധി​ച്ച ഭൂ​രി​പ​ക്ഷം പേ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണം ഇ​ല്ല. ഇ​വ​ര്‍​ക്കാ​യി​രി​ക്കും ഹോം ​കെ​യ​ര്‍ ഐ​സൊ​ലേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോവിഡ് ബാധിച്ച ബഹുഭൂരിപക്ഷം ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. ഇവര്‍ക്ക് വലിയ ചികിത്സയും ആവശ്യമില്ല. ഇവര്‍ മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്താതിരിക്കാനാണ് സിഎഫ്എല്‍ടിസികളില്‍ കിടത്തുന്നത്. വീട്ടില്‍ കഴിഞ്ഞെന്നു കരുതി പ്രത്യേക പ്രശ്നമൊന്നുമില്ല. ഒരു കാരണവശാലും മുറിവിട്ട് പുറത്തിറങ്ങരുത്; ഐസൊലേഷന്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കാനാവണം.

രോഗലക്ഷണമില്ലാത്തവര്‍ക്കാണ് ഹോം കെയര്‍ ഐസൊലേഷന്‍ അനുവദിക്കുക. ടെലിഫോണിക് മോണിറ്ററിങ്, സ്വയം നിരീക്ഷിച്ച് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, ഫിങ്കര്‍ പള്‍സ് ഓക്സിമെട്രി റെക്കോര്‍ഡ് എന്നിവയാണ് ഹോം ഐസൊലേഷനില്‍ പ്രധാനം. ത്രിതല മോണിറ്ററിങ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജെപിഎച്ച്എന്‍, ആശ വര്‍ക്കര്‍, വളണ്ടിയര്‍ എന്നിവരാരെങ്കിലും നിശ്ചിത ദിവസങ്ങളില്‍ അവരെ സന്ദര്‍ശിച്ച് വിലയിരുത്തും.

വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടവുമുണ്ടാകും. ആരോഗ്യ നിലയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നെങ്കില്‍ ആശുപത്രിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി​എ​ഫ്‌എ​ല്‍​ടി​സി​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ പ​ല​രും വീ​ട്ടി​ല്‍ പൊ​യ്‍​ക്കോ​ളാം, രോ​ഗ​ല​ക്ഷ​ണം ഉ​ണ്ടെ​ങ്കി​ല്‍ അ​റി​യി​ക്കാ​മെ​ന്ന് പ​റ​യു​ന്നു. പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ദ്യം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഹോം ​കെ​യ​ര്‍ ഐ​സൊ​ലേ​ഷ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ആ​രെ​യും നി​ര്‍​ബ​ന്ധി​ച്ച്‌ ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ വി​ടി​ല്ല. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണം. ഹോം ​ക്വാ​റ​ന്‍റൈ​ന്‍ പ​രീ​ക്ഷി​ച്ച്‌ വി​ജ​യി​ച്ച​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ഓ​ര്‍​മ്മ​പ്പെ​ടു​ത്തി.

Share News