ശ്രീകല ടീച്ചർക്ക് ആദരാഞ്ജലിയർപ്പിക്കുന്നതോടൊപ്പം ഇത്തരം ദുർഗതി ആർക്കും ആവർത്തിക്കാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

Share News

ശ്രീകല ടീച്ചർക്ക് ആദരാഞ്ജലി...

കൊട്ടിയം നിത്യസഹായമാതാ ഗേൾസ് ഹൈസ്കൂളിലെ ഹിന്ദി അദ്ധ്യാപിക ശ്രീമതി ശ്രീകല ടീച്ചർ ഒരു ധീരയായിരുന്നു.

ഇഷ്ടപ്പെട്ടയാളെ ജീവിത സഖിയായി തെരഞ്ഞെടുത്തപ്പോൾ ഉറ്റവർ ഉയർത്തിയ എതിർപ്പുകളെ ചങ്കുറപ്പോടെ നേരിട്ടവർ.ഏഴു വർഷങ്ങൾ മുമ്പ് തൻ്റെ ഭർത്താവ് ഓസ്റ്റിൻ സാർ, ജീവിതയാത്രയിൽ തന്നെയും മക്കളെയും തനിച്ചാക്കി നിത്യതയിൽ വിലയം പ്രാപിച്ചപ്പോഴും ശ്രീകല ടീച്ചർ പിടിച്ചുനിന്നു.കുടുംബനാഥൻ ബാക്കിവച്ച ഉത്തരവാദിത്വങ്ങൾ, മക്കളുടെ പഠനമടക്കം, ഏറ്റെടുത്ത് സധൈര്യം മുന്നോട്ടു കൊണ്ടുപോയി

പക്ഷേ,നാല് വർഷം മുമ്പ്,തൻ്റെ ഭർത്താവ് ബാക്കിവച്ച അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ചതോടെ കാര്യങ്ങളാകെ മാറിമറിഞ്ഞു.

നമ്മുടെ സംസ്ഥാനത്തെ നൂറുകണക്കിന് എയ്ഡഡ് വിദ്യാലയങ്ങളിൽ നിയമനാംഗീകാരം കാത്തു കഴിയുന്ന ആയിരക്കണക്കിന് അദ്ധ്യാപകരിൽ ഒരാളായി മാറുകയായിരുന്നു.ചട്ടപ്രകാരമുള്ള എല്ലാ യോഗ്യതകളും സമ്പാദിച്ച് എയ്ഡഡ് വിദ്യാലയങ്ങളിൽ നിയമിതരായ ഇവർ മറ്റ് അദ്ധ്യാപകരെപ്പോലെ, ഒരുപക്ഷേ, അവരെക്കാളധികം ആത്മാർത്ഥമായി ജോലി ചെയ്യുന്നവരാണ്‌. ചുവപ്പുനാടക്കുരുക്കുകൾ മൂലം നിയമനത്തിന് അംഗീകാരം ലഭിക്കാത്തതിനാൽ ഇവർക്ക് ശമ്പളം ലഭിക്കുന്നില്ല.

ഉപജീവനത്തിനായി പലർക്കും മറ്റ് പല ജോലികളും ചെയ്യേണ്ടിവരുന്നു.സ്കൂൾ സമയത്തിനുശേഷം ഓട്ടോറിക്ഷ ഓടിക്കാനും മറ്റ് കൂലിപ്പണികൾക്കും പോകുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ.

അദ്ധ്യാപകവൃത്തിയുടെ മഹത്വം വാനോളമുയർത്തുമെന്ന് പുതിയ വിദ്യാഭ്യാസ നയം ഉറപ്പ് നൽകുകകൂടി ചെയ്യുന്നുണ്ടെന്നോർക്കണം.സർക്കാരിൻ്റെ ഇംഗിതം അതായതുകൊണ്ടു കൂടിയാവാം തീരെ നിസ്സാരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പല വിദ്യാഭ്യാസ ഓഫീസുകളും പലരുടെയും നിയമനാംഗീകാരം നിഷേധിക്കുന്നത്.ചുവപ്പുനാടക്കുരുക്കഴിച്ച് തൻ്റെ നിയമനത്തിന് അംഗീകാരം നേടാൻ വിദ്യാഭ്യാസ ഓഫീസുകൾ മുതൽ എല്ലായിടത്തും പലവട്ടം കയറിയിറങ്ങിയ ശ്രീകല ടീച്ചർക്ക് എല്ലാ അധികാര കേന്ദ്രങ്ങളും നൽകിയത് കേവലം ഉറപ്പുകൾ മാത്രമായിരുന്നു.ഒടുവിൽ,ഓണമുണ്ണാൻ പോലും നിൽക്കാതെ,നിയമനം അംഗീകരിച്ച് ശമ്പളം വാങ്ങാമെന്ന സ്വപ്നം ബാക്കിയാക്കി,ഹൃദയം പൊട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു അവർ.

ശ്രീകല ടീച്ചർക്ക് ആദരാഞ്ജലിയർപ്പിക്കുന്നതോടൊപ്പം ഇത്തരം ദുർഗതി ആർക്കും ആവർത്തിക്കാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

Sajeev Parisavila(സജീവ് പരിശവിള)

കോവിഡ് പ്രധിരോധ കാലഘട്ടത്തിൽ ,സർക്കാരിൻെറ ശ്രദ്ധ ,ജാഗ്രത, നമ്മുടെ നാട് ആഗ്രഹിക്കുന്നു .

Share News