ഡാം പൊട്ടിയാൽ എങ്ങോട്ട് ഓടണമെന്ന കാര്യത്തിന് ഒരു തീരുമാനമാകും, ഒരു വർഷത്തിനുള്ളിൽ.
ഇടുക്കി ഡാം പൊട്ടിയാൽ ഉണ്ടാകാവുന്ന വെള്ളപ്പൊക്കം കംപ്യൂട്ടർ സഹായത്തോടെ മാപ്പ് ചെയ്യാനും, സുരക്ഷിത സ്ഥാനങ്ങൾ അടയാളപ്പെടുത്തുവാനുമുള്ള ഗവേഷണ പദ്ധതി രാജഗിരി എഞ്ചിനീറിങ്ങ് കോളേജിനെ ഏൽപ്പിച്ച്, പതിനാല് ലക്ഷം രൂപ അനുവദിച്ച്, അന്തർസംസ്ഥാന ജലകാര്യങ്ങൾക്കുള്ള കേരള സർക്കാർ ജല വിഭവ വകുപ്പിന്റെ സമിതി ഉത്തരവായി.
ഒരു വലിയ സ്വപ്നം, വർഷങ്ങളോളം നീണ്ട പരിശ്രമം, ഒത്തിരി പേരുടെ അകമഴിഞ്ഞ സഹായം – അതിൻറെ പരിസമാപ്തിയാണീ പ്രൊജക്ട്.
ഇടുക്കി ഡാമിൻറെ വേഴ്സ്റ്റ് കേസ് സിനാരിയോ ആണ് പഠന വിഷയം. ഈയുള്ളവന്റെ നേതൃത്വത്തിൽ ആയിരിക്കും പദ്ധതി നടത്തപ്പെടുന്നത്.
ഫാ. ജെയ്സൺ മുളേരിക്കൽ സി. എം. ഐ
31/03/2022