കഴിഞ്ഞ വർഷം ചെയ്തതുപോലെ ഡാമുകൾ എല്ലാം ഒരേ സമയത്ത് തുറന്നു വിട്ടാൽ , നദികൾ നിറഞ്ഞു കവിയും – ഫലം പ്രളയം.
മലമുകളിലും സമതലങ്ങളിലും തീരപ്രദേശത്തും താമസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തും ഈ ഡാമുകളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
മഴ തോരാതെ പെയ്തു കൊണ്ടിരിക്കുന്നു. ഡാമുകളിൽ ഇനിയും വെള്ളം വന്നു ചേരും. കൂടാതെ കാച്ച്മെന്റ് ഏരിയയിൽ പെടാത്ത സ്ഥലങ്ങളിലും ശക്തമായ മഴയും നീരൊഴുക്കുമുണ്ട്.
KSEB അധികാരികളും മന്ത്രി മണിയാശാനും ശരിയായ തീരുമാനങ്ങൾ ഉടനടി എടുക്കണം.
കഴിഞ്ഞ വർഷം ചെയ്തതുപോലെ ഡാമുകൾ എല്ലാം ഒരേ സമയത്ത് തുറന്നു വിട്ടാൽ , നദികൾ നിറഞ്ഞു കവിയും – ഫലം പ്രളയം.
ഇനിയും നിറയട്ടെ ഡാമുകൾ – നാളെ തുറക്കാം – രണ്ടു ദിവസം കഴിഞ്ഞു തുറക്കാം എന്ന മണ്ടൻ തീരുമാനങ്ങൾ എടുക്കാതെ – ഇപ്പോൾത്തന്നെ ഓരോ ഡാമിലും 75% കപ്പാസിറ്റി ആയിട്ടുണ്ടെങ്കിൽ, നിറയാൻ കാത്തു നിൽക്കാതെ ഓരോ ഷട്ടറായി തുറന്നു വിടുവാൻ ആരംഭിക്കുക. അങ്ങിനെ ഒഴുകി വരുന്ന ജലം പെരുമ്പാവൂർ – ആലുവാ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാക്കാതെ ശാന്തമായി അറബിക്കടലിലേക്ക് ഒഴുകിച്ചേരും.
ഷട്ടറുകൾ എല്ലാം ഒരുമിച്ചു തുറന്നാൽ കഴിഞ്ഞ വർഷം സംഭവച്ചതു പോലെ 40,000 കോടി രൂപയുടെ നാശനഷ്ടങ്ങളും ഭാരിച്ച ജീവഹാനിയും ആയിരിക്കും ഫലം.
യുക്തിപൂർവ്വം പ്രവർത്തിക്കുവാൻ നമ്മുടെ സർക്കാർ അധികാരികൾക്ക് സൽബുദ്ധി തെളിയട്ടെ ! അതിനായി നമുക്ക് പ്രാർത്ഥിക്കാം.🙏🙏🙏
അഡ്വ ജോസി സേവ്യർ , കൊച്ചി
94471 37799
Ps : ഈ പോസ്റ്റ് മുഖ്യമന്ത്രിക്കും, ജലസേചന മന്ത്രിക്കും, വൈദ്യുതി മന്ത്രിക്കും ഫോർവേർഡ് ചെയ്യുന്നുണ്ട്.
നിങ്ങൾ ഓരോരുത്തരും ഇത് അധികാരികൾക്ക് അയക്കുക .