സി.എഫ്.തോമസിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

Share News

മുതിർന്ന കേരള കോൺഗ്രസ് നേതാവും ചങ്ങനാശേരി എംഎൽഎയുമായ സി.എഫ്.തോമസിന് ആദരാഞ്ജലികൾ. പെരുമാറ്റത്തിലെ സൗമ്യത അടയാളമാക്കിയ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെ ഒൻപതു തവണയാണ് ചങ്ങനാശ്ശേരിക്കാർ നിയമസഭയിലെത്തിച്ചത്. ആധുനിക ചങ്ങനാശേരിയുടെ മുഖ്യശില്‍പിയെന്ന വിശേഷണത്തിനും അദ്ദേഹം അര്‍ഹനാണ് . കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം.

ഉമ്മൻ ചാണ്ടി

ചങ്ങനാശ്ശേരി എം.എൽ.എയും മുൻ മന്ത്രിയുമായിരുന്ന സി.എഫ്. തോമസിന്റെ വേർപാട് ഏറെ വേദനിപ്പിക്കുന്നു.സംശുദ്ധവ്യക്തിത്വത്തിന്റെ പ്രതീകമായിരുന്നു സി.എഫ്.തോമസ്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ച നേതാവായിരുന്നു. നാല് തവണ കോട്ടയത്ത് നിന്ന് പാര്‍ലമെന്റിലേക്ക് മല്‍സരിച്ചപ്പോഴും എന്നെ വിജയിപ്പിക്കാന്‍വേണ്ടി അദ്ദേഹം അഹോരാത്രം അധ്വാനിച്ചിരുന്നു. ചങ്ങനാശേരിയെ പ്രതിനിധീകരിച്ച് 9 തവണ നിയമസഭാംഗമായ അദ്ദേഹത്തിന് ചങ്ങനാശേരിയിലെ ജനങ്ങളെക്കഴിഞ്ഞേ എന്തുമുണ്ടായിരുന്നുള്ളു.സി.എഫ്. തോമസിന്റെ നിര്യാണത്തോടെ അതുല്യനായ ജനനേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

രമേശ് ചെന്നിത്തല

മുൻമന്ത്രിയും കേരള കോൺഗ്രസ് സമുന്നത നേതാവുമായ സി.എഫ്.തോമസിൻ്റെ വേർപാടിൽ അതിയായി ദുഃഖിക്കുന്നു. തുടർച്ചയായി 9 തവണ ചങ്ങനാശ്ശേരിയെ പ്രതിനിധീകരിച്ച് നിയമസഭാംഗമായ അദ്ദേഹം ജനപ്രതിനിധികൾക്കൊരു ഉത്തമ മാതൃകയാണ്. സൗമ്യതയുടെയും മാന്യതയുടെയും പ്രതീകമായിരുന്ന സി.എഫ്. ഏറ്റെടുത്ത എല്ലാ ചുമതലകളും വിജയകരമായി നിറവേറ്റി. സി.എഫുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. 1982 -84 ൽ നിയമസഭാ എസ്റ്റിമേറ്റ്സ് കമ്മറ്റിയിൽ അംഗമായിരുന്ന അദ്ദേഹം ചെയർമാനായിരുന്ന എന്നോടൊപ്പം സഹകരിച്ച് നടത്തിയ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ഒരിക്കലും മറക്കാനാവില്ല. സംശുദ്ധ രാഷ്ട്രീയത്തിൻ്റെ സന്ദേശവാഹകനായി പൊതുരംഗത്തുടനീളം പ്രവർത്തിച്ച പ്രിയപ്പെട്ട സി.എഫിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. മുൻ മന്ത്രി വി എം സുധീരൻ

മുൻ മന്ത്രി ശ്രീ : സി. എഫ്. തോമസ് MLA യ്ക്ക് ആദരാഞ്ജലികൾ….. 2000ൽ നാലുകെട്ടിൽ നിന്നും ഗ്രാമപഞ്ചായത്തിലേയ്ക്ക് തിരഞ്ഞെടുത്തപ്പോൾ നടപ്പിലാക്കിയ ആദ്യത്തെ ജനകീയ പദ്ധതി ആയിരുന്നു “നാലുകെട്ട് സമ്പൂർണ്ണ ശു ചിത്വഗ്രാമം പദ്ധതി “. ഉത്ഘാടകൻ സംസ്ഥാന ഗ്രാമവികസന മന്ത്രി തോമസ് മാഷും. മുത്തങ്ങ വെടിവെപ്പുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി വന്ന ഹർത്താൽ കാരണം മുഴുവൻ ക്രമീകരണങ്ങളും നടത്തിയ സമ്മേളനം ഏറെ വേദനയോടെ മാറ്റിവെച്ചു. അടുത്ത മാസത്തിൽ പങ്കെടുക്കാവുന്ന തീയതി തരികയും ചെയ്തു. വീണ്ടും എല്ലാ ഒരുക്കങ്ങൾ നടത്തിക്കഴിഞ്ഞപ്പോൾ അറിയുന്നു സമ്മേളന തീയതിയിൽ ഇടുക്കിയിൽ പര്യടനം നടതേണ്ട UDF പ്രചാരണ ജാഥ കോട്ടയം ജില്ലയിലേയ്ക്ക് മാറ്റിയെന്നും, പങ്കെടുക്കാൻ സാധിക്കില്ലായെന്നും അറിയിച്ചു . വീണ്ടും മാറ്റിയതറിഞ്ഞു പിറ്റേന്ന് രാവിലെ തന്നെ തിരുവനന്തപുരത്തെ വസതിയിൽ എത്തി വേദനകൾ ഫോട്ടോകൾ സഹിതം അറിയിച്ചപ്പോൾ സെക്രട്ടറിയെ വിളിച്ച് നാലുകെട്ടിലെ പ്രോഗ്രാമിനായി ഒരു തീയതി കുറിയ്ക്കാൻ നിർദ്ദേശിച്ചു. കൃത്യം സമയത്ത് വരികയും രണ്ട് തവണ മാറ്റിവെച്ചതിൽ ഉണ്ടായ വേദന വിഷമത്തോടെ ജനങ്ങളോട് പങ്കുവെയ്ക്കുകയും ചെയ്തു. ജനകീയനായ, അഴിമതി രഹിതനായ തോമസ് മാഷിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.. ഡെന്നിസ് കെ. ആന്റണി,

മുൻ പ്രസിഡന്റ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌, ചാലക്കുടി.

എളിമയും വിനയവും സത്യസന്ധതയും സൗമ്യതയും ഒത്തുചേർന്ന വ്യക്തിത്വത്തിനുടമയായ പൊതുപ്രവർത്തകനായിരുന്നു സി. എഫ്. സർ. ആർക്കും എപ്പോഴും പ്രാപ്യനായ നേതാവ്. അതുകൊണ്ടു തന്നെയാണ് ദീർഘകാലമായി അദ്ദേഹം ചങ്ങനാശേരിയുടെ അമരക്കാരനായതും.ആദരാഞ്ജലികളോടെ, സെബിൻ എസ് കൊട്ടാരം

വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയായിരുന്നു പൊതുരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്.

ചങ്ങനാശ്ശേരി എംഎൽഎയും മുൻ മന്ത്രിയും കേരളാകോൺഗ്രസ് (എം) ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനുമാണ് സി.എഫ്. തോമസ്. തുടർച്ചയായ നാൽപ്പതു വർഷമായി നിയമസഭയിൽ ചങ്ങനാശ്ശേരിയെ പ്രതിനിധീകരിക്കുന്നു. എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിൽ അംഗമായിരുന്നു. കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ചങ്ങനാശേരി ചെന്നിക്കര കുടുംബാംഗമാണ്. മങ്കൊമ്പ് പരുവപ്പറമ്പിൽ കുടുംബാംഗമായ കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവർ മക്കളും ലീന,ബോബി, മനു എന്നിവർ മരുമക്കളുമാണ്.സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെ ഒൻപതു തവണയാണ് ചങ്ങനാശ്ശേരിക്കാർ തങ്ങളുടെ പ്രതിനിധിയായി നിയമസഭയിലെത്തിച്ചത്. 1980 മുതൽ 2016 വരെ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയം. ആധുനിക ചങ്ങനാശേരിയുെട മുഖ്യശില്പി എന്ന വിശേഷണം മറ്റാർക്കും അവകാശപ്പെടാനാവില്ല. 2001ലെ എ.കെ. ആന്റണി മന്ത്രിസഭയിലും തുടർന്നുവന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും രജിസ്ട്രേഷൻ, ഗ്രാമവികസനം, ഖാദി വകുപ്പുകളുടെ മന്ത്രിസ്ഥാനം വഹിച്ചു.

വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയായിരുന്നു പൊതുരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. പി.ടി. ചാക്കോയിൽ അകൃഷ്ടനായി 1956ൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. വിമോചനസമരത്തിൽ പങ്കെടുത്തു. 1964ൽകേരളാ കോൺഗ്രസ് രൂപീകരിച്ചപ്പോൾ സി.എഫ് തോമസും കേരളാകോൺഗ്രസിലെത്തി. പാർട്ടിയുടെ ആദ്യത്തെ ചങ്ങനാശേരി നിയോജകമണ്ഡലം സെക്രട്ടറി. പാർട്ടിയുടെ രൂപീകരണം മുതൽ കെ.എം മാണിയുടെ വിശ്വസ്തനായി ഒപ്പമുണ്ടായിരുന്ന അദ്ദേഹം ദീർഘകാലം കേരള കോൺഗ്രസ് എം അധ്യക്ഷനും ഉപാധ്യക്ഷനും ജനറൽ സെക്രട്ടറിയുമായിരുന്നു. <p>ചങ്ങനാശേരി ചെന്നിക്കര സി.ടി. ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30നായിരുന്നു ജനനം. എസ്.ബി കോളജിൽ നിന്ന് ബിരുദവും എൻഎസ്എസ് ട്രെയിനിംഗ് കോളജിൽ നിന്ന് ബിഎഡും നേടിയ അദ്ദേഹം 1962ൽ ചമ്പക്കുളം സെന്റ് മേരിസ് സ്കൂളിലും തുടർന്ന് ചങ്ങനാശേരി എസ്ബി സ്കൂളിലും അധ്യാപകനായി. 1980ൽ എംഎൽഎ ആകുംവരെ പതിനെട്ടുവർഷക്കാലം അധ്യാപകനായിരുന്നുTony Arackal

അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ ജീവിതവും നിഷ്കളങ്കമായ പ്രവർത്തന രീതിയും ആത്മാർത്ഥതയുള്ള സൗഹൃദവും സത്യസന്ധമായ പൊതുപ്രവർത്തനവും വിശുദ്ധിയുള്ള വ്യക്തി ജീവിതവും ലാളിത്യമാർന്ന ജീവിതചര്യകളും ഘനഗംഭീരമായ ശബ്ദവും വാക്കും പ്രവർത്തിയും സമരസപ്പെടുത്തുന്ന ഹൃദയപരമാർത്ഥതയും ആദർശാത്മക വ്യക്തിത്വവും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്ന അത്ഭുത പ്രതിഭാസം സി.എഫ് തോമസ് സാറിന് ആദരാഞ്ജലികൾ . രാഷ്ട്രീയ രംഗത്തെ വിശുദ്ധൻ . നല്ലതുപോലെ ചിന്തിക്കുകയും നല്ലതുമാത്രം പറയുകയും നന്മ മാത്രം പ്രവർത്തിക്കുകയും ചെയ്തു കൊണ്ട് കടന്നുപോയ സി.എഫ് സാർ എന്നും മാതൃകയും പ്രചോദനവും. വിശുദ്ധിയുടെ പ്രതീകം. പൊതു പ്രവർത്തകരുടെ അനുകരണീയ മാതൃക ആയിരുന്ന സി എഫ് സാറിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും, സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. Joy K Mathew

ചങ്ങനാശ്ശേരിയുടെ പ്രിയMLA സി.എഫ് തോമസ് സർ നമ്മെ വിട്ടു പിരിഞ്ഞു.40 വർഷത്തിലധികം പരാജയമറിയാതെ തുടർച്ചയായി ജനപ്രതിനിധിയായിരുന്ന സാറിൻ്റെ വിയോഗം നാടിൻ്റെ തീരാ നഷ്ടമാണ്.അഴിമതിയുടെ കറ പുരളാതെ, ആഡംബരങ്ങളുടെ പ്രൗഢികളില്ലാതെ ലാളിത്യം അടയാളമാക്കിയ സർ, വാക്കിലും കർമ്മത്തിലും ജന സേവകനായിരുന്നു.കേരള മന്ത്രിസഭയിലെ മന്ത്രി ആയപ്പോഴും അദ്ദേഹം കൂടുതൽ വിനീതനായി ,പദവി പൊതു നന്മക്കായി, വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു.കുറെ നാളായി രോഗത്തിൻ്റെ പിടിയിലായിരുന്നുവെങ്കിലും, കർമ്മനിരതരനായിരുന്നു.അദ്ദേഹത്തിൻ്റെ ഭൗതിക വിയോഗത്തിൽഐക്യ ജനാധിപത്യ മുന്നണി കോട്ടയം ജില്ലാക്കമ്മറ്റിയുടെ അനുശോചനം അറിയിക്കുന്നു .പ്രിയ മകൻ ഷൈജു തോമസിൻ്റേയും മറ്റു കുടുംബാംഗങ്ങളുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു.ഏതാനും ദിവസങ്ങൾക്കു മുമ്പ് അദ്ദേഹത്തിൻ്റെ ഭവനത്തിൽ നടത്തിയ പൊതു സത്യഗ്രഹ ചടങ്ങിൽ ഒരുമിച്ചായിരുന്ന ചിത്രം പങ്കു വെയ്ക്കട്ടെ.ആദരപൂർവം Jossy Sebastian

.

Share News