അടുത്തെത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ| ബിജുവിന് എറെ പരിചയപ്പെടത്തലുകൾ ആവശ്യമില്ല.
അടുത്തെത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽആലങ്ങാട് ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ സ്വതന്ത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിജുവിന് എറെ പരിചയപ്പെടത്തലുകൾ ആവശ്യമില്ല…
കൊങ്ങോർപ്പിള്ളി ഗവൺമെൻറ് ഹൈസ്ക്കൂളിലെ പഠന കാലയളവിൽ സ്കൂൾ ലീഡറായിരുന്ന ഇദ്ദേഹം പഠനശേഷം കളമശേരി സെന്റ്.പോൾസ് കോളജിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷം ഓട്ടോമൊബൈൽ വ്യവസായവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്നു…
കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി കൊങ്ങോർപ്പിള്ളിയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചു വരുന്നു..
.. ഇടവകയിലെ കെ സി വൈ എം, കെ എൽ എം എന്നിവയുടെ ഭാരവാഹി, ഇടവക പാരിഷ് കൗൺസിൽ അംഗം, എറണാകുളം സോഷ്യൽ സർവ്വിസ് സൊസൈറ്റി എസ് എച്ച് ജി കോഡിനേറ്റർ എന്നീ നിലകളിൽ കർമ്മനിരതനാണ് ബിജു പുത്തൻപുരയ്ക്കൽ.
അസംഘടിത തൊഴിലാളികളുടെ സംഘാടനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന കേരള ലേബർ മൂവ്മെൻ്റ് (KLM) വരാപ്പുഴ അതിരൂപത പ്രസിഡണ്ട് ആയി ഇപ്പോൾ പ്രവർത്തിച്ചു വരുന്നു . നേരത്തെ അതിരൂപത ജനറൽ സെക്രട്ടറിയുമായിരുന്നു.കൂടാതെ കേന്ദ്ര ട്രേഡ് യൂണിയനായ എച്ച് എം എസ് എറണാകുളം ജില്ലാ കമ്മറ്റി അംഗമായും ഇടവക പാരിഷ് ബുള്ളറ്റിൻ “പാദുവ” മാനേജിംഗ് എഡിറ്ററും, മാടമ്പി റസിഡന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെയാണ് ബിജു മത്സര രംഗത്തുള്ളത്. എല്ലാ വിജയങ്ങളും നന്മയും നേരുന്നു.
Jude Arackal