കോ​വി​ഡ് പ്രതിസന്ധിയിൽ ജനം വലയുമ്പോഴും പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല ദി​നം​പ്ര​തി കൂ​ട്ടു​ന്നു.

Share News

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്രതിസന്ധിയിൽ ജനം വലയുമ്പോഴും പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല ദി​നം​പ്ര​തി കൂ​ട്ടു​ന്നു. തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 40 പൈ​സ​യും ഡീ​സ​ലി​ന് 45 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ നാ​ല് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.14 രൂ​പ​യും ഡീ​സ​ലി​ന് 2.23 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.

ആ​ഗോ​ള വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ 82 ദി​വ​സ​വും ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. ദി​വ​സ​വും ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റം വ​രു​ത്താ​നു​ള്ള അ​വ​കാ​ശം വീ​ണ്ടും ക​മ്ബ​നി​ക​ള്‍​ക്ക് ന​ല്‍​കി​യ​തോ​ടെ വി​ല മു​ക​ളി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്. പ്ര​ത്യേ​ക അ​റി​യി​പ്പു​ക​ളൊ​ന്നു​മി​ല്ലാ​തെ ഞാ​യ​റാ​ഴ്ച മു​ത​ലാ​ണു ദി​വ​സ​വും വി​ല കൂ​ട്ടി​ത്തു​ട​ങ്ങി​യ​ത്.

ഇ​ന്ന​ലെ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 54 പൈ​സ​യും ഡീ​സ​ലി​ന് 58 പൈ​സ​യും വ​ര്‍​ധി​പ്പി​ച്ചു. ഇ​തി​നു മു​മ്ബാ​യി തി​ങ്ക​ളാ​ഴ്ച ലി​റ്റ​റി​ന് 60 പൈ​സ വീ​തം കൂ​ട്ടി​യി​രു​ന്നു. മെ​യ് ആ​റി​ന് എ​ക്സൈ​സ് തീ​രു​വ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 32.98 രൂ​പ​യും ഡീ​സ​ലി​ന് 31.83 രൂ​പ​യും ആ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​കു​തി വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു