രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്. ഇന്നലെ മാത്രം 81,484 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ വൈറസ് രോഗബാധിതരുടെ എണ്ണം 63,94,069 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,095 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തെത്തി. ആകെ മരണ സംഖ്യ 99,773 ആയി ഉയർന്നു.
രാജ്യത്ത് നിലവില്‍ 9,42,217 രോഗബാധിതര്‍ ചികില്‍സയിലുണ്ട്. 53,52,078 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ വരെ ( ഒക്ടോബർ 1 ) രാജ്യത്ത് 7,67,17,728 സാംപിളുകള്‍ പരിശോധന നടത്തി. ഇന്നലെ മാത്രം 10,97,947 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.