രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു

Share News

ന്യൂഡല്‍ഹി: രാജ്യത്ത് ഭീതിയിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 55,079 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 27,02,742 ആ​യി ഉ​യ​ര്‍​ന്നു. നിലവില്‍ 51,797 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 876 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 6,73,166 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 19,77,780 പേര്‍ രോ​ഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.​കഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 8.97 ല​ക്ഷം കോ​വി​ഡ് ടെ​സ്റ്റു​ക​ള്‍ ന​ട​ത്തി​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Share News