
രാജ്യത്ത് 43 ലക്ഷം കടന്ന് കോവിഡ് ബാധിതർ: 24 മണിക്കൂറിനകം 89,706 രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതർ 43 ലക്ഷം കടന്നു. 43,70,129 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 73,890 ആയി ഉയർന്നതായും കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 89,706 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 1115 പേർക്ക് കൂടി കൊറോണ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
നിലവിൽ 8,97,394 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 33,98,845 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് 70 ശതമാനം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലുള്ള രോഗികളുടെ എണ്ണത്തിൽ 27 ശതമാനവും മഹാരാഷ്ട്രയിലാണ്.

കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ ഐ.സി.എം.ആർ കോവിഡ് പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,54,549 കോവിഡ് പരിശോധനകൾ നടത്തിയെന്ന് ഐ.സി.എം.ആർ അറിയിച്ചു.