588 ഇന്ത്യക്കാരുമായി ഐ.എൻ.എസ് ജലശ്വ കൊച്ചിയിലെത്തി
കൊച്ചി: മാലിദ്വീപിൽ കുടുങ്ങിയ 588 ഇന്ത്യക്കാരുമായി നാവികസേനാ കപ്പൽ ഐ.എൻ.എസ് ജലശ്വ കൊച്ചി തുറമുഖത്തെത്തി. 427 പുരുഷന്മാർ, 70 സ്ത്രീകൾ, ആറ് ഗർഭിണികൾ, 21 കുട്ടികൾ എന്നിവരാണ് യാത്രാ സംഘത്തിലുള്ളത്.
ഒാപറേഷൻ സമുദ്ര സേതുവിന്‍റെ ഭാഗമായാണ് മാലിദ്വീപിൽ നിന്നുള്ള നാവികസേനയുടെ രണ്ടാമത്തെ ഒഴിപ്പിക്കൽ ദൗത്യമാണിത്. 22 സംസ്ഥാനങ്ങളിൽ നിന്നുള്ള 1488 പേരെയാണ് കപ്പൽ മാർഗം ഇതുവരെ ഒഴിപ്പിച്ചത്. 205 സ്ത്രീകൾ, 133 ഗർഭിണികൾ/രോഗികൾ, 38 കുട്ടികൾ എന്നിങ്ങനെയാണ് മടങ്ങിയെത്തിവരുടെ കണക്ക്.
ആദ്യഘട്ട ദൗത്യത്തിന്‍റെ ഭാഗമായി മെയ് 10ന് ഐ.എൻ.എസ് ജലശ്വ 698 പേരെയും കഴിഞ്ഞ ചൊവ്വാഴ്ച ഐ.എൻ.എസ് മഗർ 202 പേരെയും കൊച്ചിയിൽ എത്തിച്ചിരുന്നു.