അങ്കമാലി ഡിസ്റ്റിൽ അന്തർദേശീയ സെമിനാറും വിദ്യാർത്ഥി സംഗമവും ഡിസംബർ 7 , 8 , 9 തീയതികളിൽ

Share News


അങ്കമാലി : ഡീപോൾ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സാമൂഹ്യ പ്രവർത്തന വിഭാഗം ഓസ്‌ട്രേലിയയിലെ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന അന്തർദേശീയ സെമിനാറും വിദ്യാർത്ഥി സംഗമവും ഡിസംബർ 7 , 8 , 9 തീയതികളിൽ നടക്കും.


അനിശ്ചിതത്വം നിറഞ്ഞ ലോക ക്രമത്തിലെ മാനസികാരോഗ്യവും ക്ഷേമവും എന്ന വിഷയത്തിൽ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള സെമിനാറിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 7 നു രാവിലെ 9 . 30 നു നടക്കുന്ന സമ്മേളനം എറണാകുളം റേഞ്ച് ഡി ഐ ജി ശ്രീ നീരജ് കുമാർ ഗുപ്ത ഉൽഘാടനം ചെയ്യും. മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ശ്രീ എം പി ജോസഫ് ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തും. ഡിസ്റ് പ്രിൻസിപ്പൽ റവ. ഡോ ജോൺ മംഗലത്തു വി സി അധ്യക്ഷത വഹിക്കും. കോൺഫ്രൻസ് ചെയറും ജെയിംസ് കുക്ക് യൂണിവേഴ്സിറ്റി സാമൂഹ്യ പ്രവർത്തന വിഭാഗം അധ്യക്ഷനുമായ ഡോ. എബ്രഹാം ഫ്രാൻസിസ് വിഷയാവതരണം നടത്തും. പ്രൊഫ. ഹൈസിന്തു യൂദാ,പ്രൊഫ. സഞ്ജയ് ഭട്ട് പ്രൊഫ. റിച്ച ചൗദരി , ഡോ നവീൻ കുമാർ , ഡോ. ജോസ് ആന്റണി, ഡോ എസ് പി രാജീവ് തുടങ്ങിയ ഇരുപത്തിയഞ്ചോളം വിദഗ്ദ്ധരും റിസർച് സ്കോളേഴ്‌സും മാനസികാരോഗ്യവും ക്ഷേമവും, അസമത്വവും സാമൂഹിക നീതിയും, കുട്ടികളും യുവ ജനങ്ങളും , കുടിയേറ്റം , കമ്മ്യൂണിറ്റി ബൾഡിംഗും പൗരത്വവും വിദ്യാഭ്യാസ ഗവേഷണവും പരിശീലനവും എന്നി വിഷയങ്ങളിൽ പ്രബദ്ധങ്ങൾ അവതരിപ്പിക്കും.

അഞ്ചു വിദേശ രാജ്യങ്ങളിൽ നിന്നും പതിനെട്ടു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമായി അഞ്ഞൂറിൽ അധികം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി കല സാംസ്‌കാരിക പരിപാടികൾ ചർച്ചാ കൂട്ടായ്‍മകൾ വിദ്യാർഥികൾക്കുള്ള വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്‌.


എട്ടിന് നടക്കുന്ന വിദ്യാർത്ഥി സംഗമം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം ഡി ശ്രീ ലേകനാഥ്‌ ബെഹ്റ ഐ പി എസ് ഉൽഘാടനം ചെയ്യും. പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാ ഭായി വിദ്യാർഥികളുമായി സംവദിക്കും. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ എം സി ദിലീപ് കുമാർ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും.
വകുപ്പ് മേധാവി ജെസ്സി എൽ പ്രോഗ്രാം കോർഡിനേറ്റർ ഡോ സേവ്യർ വിനയരാജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

Regards
For more details
Please contact…

Dr. Semichan Joseph
Mob: +91 9947438515

Share News