![](https://nammudenaadu.com/wp-content/uploads/2020/05/jee-iit.jpg)
JEE അഡ്വാന്‍സ് പരീക്ഷതീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ജെഇഇ അഡ്വാന്‍സ് പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. പരീക്ഷ ഓഗസ്റ്റ് 23ന് നടത്തുമെന്ന് മാനവവിഭശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് പറഞ്ഞു.
ലോക്ഡൗണ്‍ മൂലം അനിശ്ചിതത്വത്തിലായ ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ക്കുള്ള പുതുക്കിയ തീയതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ജൂലൈ 26നു നടക്കും.