ജീവിതത്തിൽ തോൽക്കാതിരിക്കാൻ മക്കളുമായി മീൻ കച്ചവടവുമായി ഒരമ്മ..!
KL Kuwait
കുഞ്ഞുന്നാളിൽതുടങ്ങിയ കഷ്ടപ്പാടുകളുടെ കണ്ണ് നനയിക്കുന്ന കഥകളുണ്ടെങ്കിലും ചിരിക്കാനാണ് നാല് മക്കളുടെ പൊന്നമ്മയായ സെലിനിഷ്ടം.
ഭർത്താവ് മക്കൾക്ക് ചിലവിന് പോലും നൽകാതെ അകന്ന് പോയപ്പോൾ കരഞ്ഞ് ജീവിതത്തിന് തൂക്കുകയറിടാതെ, ഈ 33 കാരി തൻറെ മക്കളെ മുറുകെ പിടിച്ചു.
അവരുടെ കണ്ണുകൾ നനയാതിരിക്കാൻ അവൾ സന്തോഷത്തിന്റെ ചിരി പകർന്നു.അവളുടെ പേരാണ് സെലിൻ.
നാല് വർഷം മുമ്പാണ് ഭർത്താവ് സെലിനെയും മക്കളെയും ഉപേക്ഷിച്ച് പുറപ്പെട്ട് പോയത്.12 വയസ്സുകാരൻ ടോമിനെയും,ഒമ്പത് പിന്നിട്ട ലിജോയെയും ഏഴ് വയസ്സുള്ള ഇരട്ട പെമ്പിള്ളാരായ ടിന്റുവിനെയും ലിന്റുവിനെയും പഠിപ്പിക്കാൻ പോറ്റാൻ അവളേറെ കഷ്ടപ്പെട്ടു.ഒടുവിൽ താൻ പഠിച്ച് വളർന്ന ഭറണങ്ങാനത്തെ വട്ടോളിക്കടവിൽ സെലിൻ മീൻ വിൽപ്പനക്കാരിയായി.അമ്മക്ക് സദാസമയവും കൂട്ടായി മൂത്തമക്കൾ കൂട്ടിനുണ്ട്.ഇരട്ടകളായ മക്കളെ അമ്മയുടെ പക്കലാക്കിയാണ് സെലിനും ആണ്മക്കളും മീൻ വിൽക്കാനിറങ്ങുന്നത്.
പത്താ ക്ലാസിൽ പരീക്ഷ പോലും എഴുതാനാകാതെ നിന്ന് പോയതാണ് ഇവളുടെ പഠന ജീവിതം,പക്ഷേ മക്കളെ പഠിപ്പിച്ച് വലിയ നിലയിലെത്തിക്കണമെന്ന് തന്നെയാണ് സെലിന്റെ അഭിലാഷം.പെണ്ണായതുകൊണ്ട് ചില ദുരനുഭവങ്ങളും സെലിൻ നേരിട്ടിട്ടുണ്ട്,പക്ഷേ അതെല്ലാം ചിരിച്ച മുഖത്തോടെ ഈ മുപ്പത്തിമൂന്നുകാരി നേരിട്ടു.
സുരക്ഷിതമായി കഴിയാൻ പണിത് തുടങ്ങിയ വീടൊന്ന് അടച്ചുറപ്പിക്കണമെന്നാണ് സെലിന്റെ ഇപ്പോഴത്തെ ആഗ്രഹം.വീട്ടിലേയ്ക്ക് പോകാനുള്ള വഴിയും ശരിയാക്കണം.അതിന് വേണ്ടി ആത്മാഭിമാനമുള്ള എന്ത് ജോലിയും ചെയ്യാൻ ഒരുക്കമാണെന്നും സെലിൻ പറയുന്നു.
ജീവിതത്തെ ചിരിച്ച് നേരിടുന്ന അമ്മക്ക് അല്പാശ്വാസമായി രണ്ടാമത്തവൻ ലിജോ പാലും തൈരും അച്ചാറുകളും വിൽക്കുന്നുണ്ട്.എങ്ങനെയും ജീവിക്കാമെന്നല്ല,ഇങ്ങനെയും ജീവിക്കാമെന്ന് ചിരിതൂകി നമ്മളോട് പറയുകയാണ് പാലാ ഭരണങ്ങാനം കാരക്കാട്ട് വീട്ടിലെ സെലിൻ.
സെലിനെ സഹായിക്കണമെങ്കിൽSELIN GEORGEFEDARAL BANK11440100132419IFSC-FDRL0001910BHARANANGANAM BRANCH—-
സെലിനോട് സംസാരിക്കണമെങ്കിൽ 7510173289 എന്ന എന്റെ വാട്സ്ആപ്പ് നമ്പരിൽ ആവശ്യപ്പെട്ടാൽ നമ്പർ അയച്ചു തരാം… Tom Joseph/Fb
.സ്നേഹത്തോടെ
ഐപ്പ് വള്ളികാടൻ