മഹാത്മജിയുടെ ധന്യാത്മാവിനു മുന്നിൽ കൂപ്പുകൈ.

Share News

രാജ്യത്ത് വർഗ്ഗീയതയുടെ അഗ്നി കുണ്ഡങ്ങൾ എരിയുന്ന ഘട്ടത്തിൽ നാം മറ്റൊരു ഗാന്ധി ജയന്തി ദിനത്തിലേക്കു എത്തുകയാണ്.

അയോധ്യയിൽ ഉയരുന്ന രാമ മന്ദിരത്തിനു രാജ്യത്ത് സമാധാനം ഉണ്ടാക്കാൻ കഴിയുമോ എന്ന ചോദ്യം ഈ ഗാന്ധിജയന്തി ദിനത്തിൽ ഏറെ പ്രസക്തമാണ്.

രാജ്യത്തിനു ശക്തിയും കരുത്തും പകരേണ്ടുന്ന പാർലമെൻ്റ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മാധ്യമം എന്നിവയ്ക്കു സ്വതന്ത്ര ഭാരതത്തിൻ്റെ 73-ാം വയസ്സിലും നിഷ്പക്ഷമായി പ്രവർത്തിക്കാൻ കഴിയുന്നുണ്ടോ….?

എല്ലാവർക്കും തൊഴിലും, സംരക്ഷണവും, ഭക്ഷണവും, വിദ്യാഭ്യാസവും നല്കുന്ന ഒന്നായിരുന്നു ഗാന്ധിജി സ്വപ്നം കണ്ട സ്വതന്ത്ര ഭാരതം.

പെൺകുട്ടികൾ നിഷ്ക്കരുണം കൊല ചെയ്യപ്പെടുന്ന നാടായി ഭാരതം ലോകത്തിനു മുൻപിൽ നില്ക്കുന്നു.

ഈ കൊറൊണക്കാലത്തെ ഗാന്ധിജയന്തി ദിനവും മഹാത്മജിയുടെ രാമരാജ്യ സങ്കല്പവും ഭരണകർത്താക്കളുടെ മുന്നിൽ ചോദ്യ ചിഹ്നമായി ഉയർന്നു നില്ക്കുന്നു.

മഹാത്മജിയുടെ ധന്യാത്മാവിനു മുന്നിൽ കൂപ്പുകൈ

Share News