
സ്ഥാനമൊഴിയില്ല:നിലപാട് ആവർത്തിച്ച് ജോസ് കെ മാണി
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറ്റവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ ഭിന്നത കനക്കുന്നു.പദവി ജോസഫ് വിഭാഗത്തിന് കൈമാറില്ലെന്ന് ജോസ് കെ മാണി അറിയിച്ചു .
യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും രാജിവയ്ക്കില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല. ജോസഫ് വിഭാഗവുമായി ഇക്കാര്യത്തില്‍ ധാരണയില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
പാലായിലെ തോല്‍വിക്ക് കാരണം ജോസഫ് പക്ഷം ചതിച്ചതാണെന്ന് ചര്‍ച്ചയില്‍ ജോസ് വ്യക്തമാക്കി. അങ്ങനെ ചതിച്ചവര്‍ക്ക് പദവി ഒഴിഞ്ഞു കൊടുക്കില്ലെന്നും അദ്ദേഹം ബെന്നി ബെഹനാനെ അറിയിച്ചു.
രാജിവയ്ക്കാന്‍ പി ജെ ജോസഫ് മുന്നോട്ടുവച്ച സമയപരിധി ഇന്നലെയാണ് അവസാനിച്ചത്.ജോസ് വിഭാഗം വെള്ളിയാഴ്ച സ്ഥാനം രാജിവെച്ചില്ലെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പി ജെ ജോസഫ് പറഞ്ഞിരുന്നു.
പാര്‍ട്ടി രണ്ടായി പിരിഞ്ഞതിന് പിന്നാലെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആദ്യ എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിനും പിന്നീടുള്ള ആറ് മാസം ജോസഫ് വിഭാഗത്തിനും എന്ന് ധാരണയായിരുന്നു. എന്നാല്‍ 10 മാസം പിന്നിടുമ്ബോഴും ജോസ് കെ മാണി വിഭാഗം സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഇതാണ് നിലവില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.