പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍ജെ നായര്‍ അന്തരിച്ചു

Share News

തിരുവനന്തപുരം: ‘ദി ഹിന്ദു’ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ ജ്യോതിഷ് നായര്‍ (എന്‍ ജെ നായര്‍) അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

അര്‍ധരാത്രിയോടെ നെഞ്ചു വേദനയെത്തുടര്‍ന്ന് എസ് യു ടി ആശുപത്രിയില്‍ എത്തിച്ച്‌ രണ്ടു ബ്ലോക്കുകള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ സങ്കീര്‍ണമായ ഒന്നുകൂടി നീക്കാനുള്ളത് 48 മണിക്കൂര്‍ കഴിയാതെ സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. രാത്രി രണ്ടോടെ വീണ്ടും ഹൃദയസ്തംഭനമുണ്ടാകുകയായിരുന്നു.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം പ്രസ്ക്ലബില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. ശേഷം രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും.

Share News