രാധമ്മയെ ചേർത്ത് പിടിച്ചപ്പോൾ മഹത്തായ അവരുടെ മാതൃത്തത്തിന് നൽകിയ വലിയ ഒരു ബഹുമതിയായി തോന്നി. ഹൃദയത്തിൽ ഒത്തിരി സംതൃപ്തിയും അനുഭവപെട്ടു .
ഇന്ന് ഈ രാധമ്മയെ ചേർത്ത് പിടിച്ചപ്പോൾ മഹത്തായ അവരുടെ മാതൃത്തത്തിന് നൽകിയ വലിയ ഒരു ബഹുമതിയായി തോന്നി. ഹൃദയത്തിൽ ഒത്തിരി സംതൃപ്തിയും അനുഭവപെട്ടു .
കാരണം ആറുവർഷങ്ങൾക്ക് മുൻപ് 6 & 3 വയസ്സുള്ള രണ്ടു പെണ്മക്കളെ തികച്ചും മ ദ്യപാനിയായ ഒരു പിതാവിനെയും മുത്തശ്ശിയായ ഈ രാധമ്മയെയും ഏൽപിച്ചിട്ട് പെട്ടന്നുള്ള മരണത്തിലൂടെ കടന്ന് പോയ ഇവരുടെ പ്രിയങ്കരിയായ മരുമകൾ. അന്നുമുതൽ രാധമ്മയുടെ ജീവിതം പൂർണമായി ഈ കൊച്ചു പേരക്കുട്ടികൾക്കു വേണ്ടിയായി.
പരാതികൾ ഇല്ലാതെ വീട്ട് ജോലിക്ക് പോയി ഈ കുട്ടികളെ വളർത്തി. അന്ന് ഔവർലേഡീസ് സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മിഥു കൃഷ്ണയുടെ അമ്മ മരിച്ചത് അറിഞ്ഞ് ഓടിചെന്നപ്പോൾ കണ്ടത് വളരെ വേദനിപ്പിക്കുന്ന അവസ്ഥ. ഒട്ടും അടച്ചുറപ്പില്ലാത്ത, മഴവന്നാൽ അഴുക്ക് വെള്ളം അടിച്ചു കയറുന്ന വീട്. ആ കാഴ്ച ഇന്നുവരെ എന്നെ വല്ലാതെ അസ്വസ്ഥമാക്കി.
പലവഴിക്കും ശ്രമിച്ചു ഇവർക്കൊരു ഭാവനത്തിനായി …… അങ്ങനെ ആ വാർഡ് മെമ്പറിന്റെയും മറ്റും ശ്രമഫലമായി സർക്കാർ സഹായം ലഭ്യമാക്കുകയും നിർമ്മാണം സാമഗ്രികൾ ഒത്തിരി നല്ല സുമനസ്സുകളുടെ സഹായത്തോടെ ലഭ്യമാക്കുകയും ചെയ്തപ്പോൾ ഇതാ ഇവർക്ക് മനോഹരമാ യ ഒരു വീടായി.
ഈ ജീവിത സായാഹ്നം ഈ നല്ല അമ്മ സമാധാനമായി പ്രിയ പേരകുട്ടികൾക്കൊപ്പം സന്തോഷമായി ജീവിക്കട്ടെ. ഹൗസ് ചലഞ്ചിന്റെ നിരംന്തരമായ ഇടപെടലുകളിലൂടെ ഈ അമ്മയുടെ പ്രിയ മകന്റെ മദ്യപാനം കുറയുകയും ഉത്തരവാദിത്യമുള്ള ഒരു അച്ഛനും , അമ്മയുടെ കണ്ണിരിന്റെ വില മനസ്സിലാകുന്ന മകനായും മാറിയതിലും വളരെ സന്തോഷം.
അതെ ഹൗസ് ചലഞ്ചിലൂടെ ഇത്തരം കുറെ അമ്മമാരെ ചേർത്ത് പിടിച്ചുകൊണ്ട് അവരുടെ ജീവിത സായാഹ്നയാത്രയിൽ തുണയാകാൻ കഴിഞ്ഞത് ഒത്തിരി നല്ല സുമനസ്സുകളുടെ സഹായംകൊണ്ട് മാത്രമാണ്..……. നന്ദി…. നന്ദി.