കാലവും പ്രകൃതിയും നാം ചിന്തിക്കുന്നതിനപ്പുറത്തേയ്ക്കു മാറുകയാണ് എന്ന തിരിച്ചറിവാണ് കോവിഡു പരക്കുന്ന ഇക്കാലത്ത് നമുക്കുണ്ടാവേണ്ടത്.

Share News

കുറച്ചു വർഷങ്ങൾക്കു മുമ്പ് 1200 ഓളം വിദ്യാർത്ഥികൾക്ക് ‘ഇലക്ട്രോണിക് ടാബും’ 2018ൽ 100 വിദ്യാലയങ്ങൾക്ക് 500 “ഈ-റീഡറും” നല്കുമ്പോൾ ഞാൻ കരുതിയിരുന്നില്ല വളരെ പെട്ടെന്ന് വിദ്യാഭ്യാസ മേഖല ഒന്നാകെ ഓൺ ലൈൻ പഠന സംവിധാനത്തിലേക്കു ചുവടുമാറ്റേണ്ടി വരും എന്ന് പുതിയ വിദ്യാഭ്യാസ സംവിധാനങ്ങളെ സാധാരണക്കാരായ വിദ്യാർത്ഥികൾക്കു പരിചയപ്പെടുത്തുക എന്നതു മാത്രമായിരുന്നു ഉദ്ദേശിച്ചിരുന്നുള്ളു.

എന്നാൽ കാലവും പ്രകൃതിയും നാം ചിന്തിക്കുന്നതിനപ്പുറത്തേയ്ക്കു മാറുകയാണ് എന്ന തിരിച്ചറിവാണ് കോവിഡു പരക്കുന്ന ഇക്കാലത്ത് നമുക്കുണ്ടാവേണ്ടത്.താത്കാലികമായിട്ടാണെങ്കിൽ പോലും ഓൺലൈൻ വിദ്യാഭ്യാസം അനിവാര്യമായപ്പോൾ നമ്മുടെ ചുറ്റുപാടുകൾ പൂർണ്ണമായും അതിനു സജ്ജമായിരുന്നില്ല എന്നതും വസ്തുതയാണ്.

സ്വതവെ സാമ്പത്തിക ഭദ്രതയില്ലാത്ത നിരവധി കുടുംബങ്ങളിലെ കുട്ടികൾക്ക് വളരെ പെട്ടെന്ന് പുതിയ മാറ്റത്തിനൊപ്പം എത്തുവാൻ കഴിയുമായിരുന്നില്ല.ഈ ഘട്ടത്തിൽ നിരവധി സംഘടനകളും ജനപ്രതിനിധികളും വ്യക്തികളും സഹായ ഹസ്തവുമായി എത്തിയത് ആശ്വാസമായി

.പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റും കുട്ടികൾക്കൊപ്പം കൈകോർക്കുകയാണ്. അതിൻ്റെ ഭാഗമായി 5 പുതിയ മൊബൈൽ ഫോണുകൾ മാതൃഭൂമി വാർത്താ ചാനൽ വഴി അർഹരായ കുട്ടികൾക്കു നല്കി.ഇന്ന് തീരദേശ മേഖലയിലെ 3 വിദ്യാലയങ്ങളിലെ ഏറ്റവും അർഹരായ കുട്ടികൾക്കു ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി 6 ടെലിവിഷൻ സെറ്റുകൾ നല്കി.

കുമ്പളങ്ങിയിൽ സെയ്ൻ്റ് പീറ്റേഴ്സ് ഹാളിൽ ഇടവക വികാരി ഫാ. ജോയി ചക്കാലക്കലിൻ്റെയും മറ്റു പൊതു പ്രവർത്തകരുടെയും സാന്നിധ്യത്തിൽ കൊച്ചി രൂപതാ കോ-ഓപ്പറേറ്റിവ് എഡ്യൂക്കേഷൻ സൊസൈറ്റി ഡയറക്ടർ ഫാ. ജോപ്പി കൂട്ടുങ്കലിൻ്റെ പക്കൽ നിന്ന്,സെയ്ൻ്റ് പീറ്റേഴ്സ് സ്കൂൾ വിദ്യാർത്ഥികളായ റോഫ്വിൻ സൈമൺ, ജിതിൻ എൻ.എസ്, ജോയൽ കെ.എഫ് എന്നിവർക്കു വേണ്ടി ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ സി.ജെ സേവ്യർ ടി.വി. സെറ്റുകൾ ഏറ്റു വാങ്ങി.

ചെല്ലാനം മാളികപറമ്പ് സെയ്ൻ്റ് ജോർജ് സ്കൂൾ വിദ്യാർത്ഥിനികളും സഹോദരിമാരുമായ ഭൂവന രജു അമിഷ രജു എന്നിവർക്കു വേണ്ടി ഹെഡ്മിസ്ട്രസ് മായാ ജെ കമ്മത്ത് ടി.വി. സെറ്റ് സ്വീകരിച്ചുചെല്ലാനം സെയ്ൻ്റ് മേരിസ് സ്കൂൾ വിദ്യാർത്ഥികളായ എയിലിന എലിസബത്ത്, ആദർശ് ആൻ്റണി എന്നിവർക്കു വേണ്ടി അദ്ധ്യാപികമാരായ വോൾഗാ സ്റ്റാൻലി, മിനി ജോസഫ് എന്നിവർ ടി.വി, സെറ്റുകൾ ഏറ്റുവാങ്ങി.

പുതിയ കാലം വിദ്യാർത്ഥികളിലൂടെയാണ് നാം കെട്ടിപ്പടുക്കേണ്ടത്. പ്രശ്നങ്ങളെ നേരിടാൻ നാം അവരെ പ്രാപ്തരാക്കേണ്ടതുണ്ട്. ഈ കാലവും നാം അതിജീവിക്കും.

പ്രൊഫ .കെ വി തോമസ്

180Josey Xavier, Casey P Corneli and 178 others20 comments13 sharesLikeComment

Share

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു