
കരിപ്പൂര്‍ വിമാന അപകടം: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അനുശോചിച്ചു
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചനമറിയിച്ചു. വിമാനാപകട വാര്‍ത്ത വേദനപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
അപകട വാര്‍ത്ത അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വിറ്റര്‍ കുറിപ്പിലൂടെ അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്കൊപ്പമാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. സ്ഥിതി സംബന്ധിച്ച് കേരള മുഖ്യമന്ത്രിയോട് സംസാരിച്ചു. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കിക്കൊണ്ട് അധികൃതര്‍ സ്ഥലത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിമാനം അപകടത്തില്‍ അമിത് ഷാ ദുഖം അറിയിച്ചു. സംഭവസ്ഥലത്തേക്ക് എത്രയും വേഗം എത്താനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനും എന്‍ഡിആര്‍എഫിന് നിര്‍ദേശം നല്‍കിയതായും ഷാ പറഞ്ഞു.