കരിപ്പൂര്‍ വിമാനാപകടം:അനുശോചനമറിയിച്ച് രാഷ്ട്രപതി

Share News

ന്യൂഡല്‍ഹി : കരിപ്പൂർ വിമാനാപകടത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംഭവം ഞെട്ടലുളവാക്കിയെന്ന് രാഷ്ട്രപതി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാംനാഥ് കോവിന്ദ് അപകടത്തില്‍ ദു:ഖം രേഖപ്പെടുത്തിയത്.

കരിപ്പൂരിലുണ്ടായ വിമാനാപകടത്തന്റെ വാര്‍ത്ത ഞെട്ടലുളവാക്കിയെന്ന് രാഷ്ട്പതി രാംനാഥ് കോവിന്ദ് പറഞ്ഞു.കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഫോണില്‍ വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തില്‍പ്പെട്ട യാത്രക്കാരുടെയും വിമാനത്തിലെ ജീവനക്കാരുടെയും, അവരുടെ കുടുംബങ്ങളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.

ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്കുപതിച്ച്‌ രണ്ടായി പിളര്‍ന്നാണ് അപകടം സംഭവിച്ചത്. പൈലറ്റടക്കം പത്ത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ ആണ് മരിച്ച പൈലറ്റ്. 100ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സഹ പൈലറ്റ് അഖിലേഷിനും ഗുരുതര പരിക്കുണ്ട്.

174 മുതിര്‍ന്ന യാത്രക്കാരും 10 കുട്ടികളും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി എട്ട് മണിയോടെയാണ് സംഭവം.

Share News