14 ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തുമെന്ന് കെ.സി ബിസി മദ്യ വിരുദ്ധ കമ്മീഷൻ
ബീവറേജ് ഔട്ട്ലറ്റുകൾ – കൺസ്യൂമർ ഫെഡ് ഷോപ്പുകൾ തുറക്കുന്നതിനെതിരെ മെയ് 20 ബുധനാഴ്ച രാവിലെ 11 മണിക്ക് കെ.സി ബി.സി മദ്യ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ഇതര മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് 14 ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തുമെന്ന് കെ.സി ബിസി മദ്യ വിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ.ജോൺ അരീക്കൽ സമിതി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ചാർളി പോൾ, പ്രസാദ് കുരുവിള എന്നിവർ അറിയിച്ചു.’മദ്യാലയങ്ങൾ തുറക്കുന്നതിനെതിരെ കുഞ്ഞുമക്കൾ മുഖ്യമന്ത്രിക്ക് കത്തുകൾ അയക്കും