കേരളം ദുരിതത്തിന്റെ കാണാക്കയത്തിലേക്കു രക്ഷപെടാൻ കഴിയാത്ത വിധം അനുദിനം മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്നു.
കേരളം കോവിഡ് അനുബന്ധിത അടച്ചുപൂട്ടൽ ആയിട്ട് 6 മാസം ആയി. കോവിഡ് ആദ്യമായി കേരളത്തിൽ കണ്ടത് വച്ച് നോക്കിയാൽ ഇപ്പോൾ 8 മാസത്തോളം ആയി. ഇതിനോടിടക്ക് കേരളത്തിൽ കോവിഡ് കണ്ടവരിൽ 535 മരണം രേഖപ്പെടുത്തി. ഈ മരണം സംഭവിച്ച മിക്കവർക്കും മറ്റു മാരക രോഗങ്ങൾ ഉള്ളവരായിരുന്നു എന്നതും പ്രസക്തമാണ്.
കേന്ദ്ര സർക്കാർ സെൻസസ് ഇന്ത്യ പുറത്തു വിട്ട 2017 കണക്കു പ്രകാരം കേരളത്തിൽ സാധരണ നിലക്ക് ഒരു വര്ഷം ആയിരം ആളുകളിൽ 6.8 മരണം സംഭവിക്കാറുണ്ട്. അതായത് ഒരു ദിവസം 635 മരണങ്ങളോളം.
മൊത്തം 1,35,721 കോവിഡ് രോഗികളിലാണ് ഈ 535 മരണങ്ങൾ സംഭവിച്ചത്, അതായത് ആയിരം രോഗികൾക്ക് 3.94 മരണം എന്ന അനുപാതം. ഈ കണക്കുകൾ പ്രകാരം 2017ൽ കോവിഡ് വരുന്നതിന് മുൻപ് ആയിരത്തിൽ 6.8 മരണം, 2020ൽ കോവിഡ് വന്നവർക്ക് ആയിരത്തിൽ 3.94 മരണം.
എന്ന് വച്ചാൽ സാധാരണ നിലയിൽ ഒരു ദിവസം 635 ആളുകൾ മരിക്കുന്ന കേരളത്തിൽ, അര വർഷത്തിന് മുളകിൽ 535 ആളുകൾ മരിച്ച, സാധാരണ മരണ നിരക്കിൽ കൂടുതലില്ലാത്ത ഒരു രോഗത്തിന്റെ പേരിൽ, കിരാത മാർഗ്ഗങ്ങൾ കൊണ്ട്, ജനങ്ങളെ അടിച്ചമർത്തികൊണ്ടിരിക്കുന്നു, അടച്ചുപൂട്ടുന്നു.
ആയുസ്സ് നീട്ടികൊടുക്കാനുള്ള ദിവ്യശേഷി സർക്കാരിനുണ്ടെന്ന മൗഢ്യബോധത്തിൽ ജനങ്ങൾ ഈ അസംബന്ധങ്ങളെ കണ്ണടച്ചു പ്രോത്സാഹിപ്പിക്കുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം അറിയാവുന്ന, അധികാര കസേര സ്വപ്നം കണ്ട് നടക്കുന്ന പ്രതിപക്ഷം, ഇത് കണ്ട ഭാവം നടിക്കുന്നുമില്ല. കേരളം ദുരിതത്തിന്റെ കാണാക്കയത്തിലേക്കു രക്ഷപെടാൻ കഴിയാത്ത വിധം അനുദിനം മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്നു.
(ചിത്രത്തിൽ കാണുന്ന വാർത്ത ഇന്നത്തെ മലയാള മനോരമ ദിനപത്രത്തിൽ നിന്ന്)