
കേരളത്തിൽ ഇന്ന് 4287 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു – 26 10 2020
തിരുവനന്തപുരം: ആശങ്ക ശക്തമായി തുടരുന്നതിനിടെ കേരളത്തിൽ ഇന്ന് 4287 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സംസ്ഥാനത്തെ വിവരങ്ങൾ പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആശങ്ക ശക്തമാണ്. ദിനം പ്രതിയുള്ള കണക്കുകളിൽ സമ്പർക്കത്തിലൂടെയുള്ള കേസുകളാണ് കൂടുതൽ. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും മരണസംഖ്യ ഉയരുന്നത് ആശങ്കയാണ്. ആരോഗ്യ പ്രവർത്തകരിൽ കൊവിഡ് കേസുകൾ വർധിക്കുന്നത് തുടരുകയാണ്. കൊവിഡ് കേസുകൾ വർധിച്ചതോടെ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം ഉയർന്ന തോതിലാണ്. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിലും വർധനയുണ്ട്.
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദിനം പ്രതിയുള്ള കണക്കുകൾ ആശ്വാസം പകരുന്നതാണ്. മഹാരാഷ്‌ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷം കടന്നു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 79,09,960 ആയി ഉയർന്നു. 6,53,717 സജീവ കേസുകളാണ് നിലവിലുള്ളത്. 71,37,229 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 1,19,014 പേർക്കാണ് ഇതുവരെ ജീവൻ നഷ്‌ടമായത്.
