കേരള മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധി ബോർഡിന് ജില്ലാ ഓഫീസ് മന്ദിരം

Share News

മന്ത്രി ടി.പി രാമകൃഷ്ണൻ മന്ദിരത്തിന് തറക്കല്ലിട്ടു

കേരള മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിന് പുതിയ മന്ദിരം. മന്ദിരത്തിന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ തറക്കല്ലിട്ടു. സെക്രട്ടേറിയറ്റിനു സമീപം ഗാന്ധാരിയമ്മൻ കോവിൽ റോഡിൽ ബോർഡിന്റെ തന്നെ സ്വന്തം ഭൂമിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. 2.30 കോടി ചെലവിൽ നിർമ്മിക്കുന്ന പരിസ്ഥിതി സൗഹാർദ്ദ  കെട്ടിടത്തിന്റെ രൂപകല്പന നിർവഹിക്കുന്നത് ഹാബിറ്റാറ്റ് ഗ്രൂപ്പാണ്.

11 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
5440 ചതുരശ്ര അടിയുള്ള മന്ദിരത്തിന് മൂന്ന് നിലകളാണ് ഉണ്ടാവുക. ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടി. സജീവ് കുമാർ, ബോർഡ് ഡയറക്ടർമാരായ സന്തോഷ് കുമാർ, ജി.ശ്രീനി, ഹാബിറ്റാറ്റ് ഗ്രൂപ്പ് സ്ഥാപകൻ ജി.ശങ്കർ എന്നിവർ സംബന്ധിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു