രാജ്യസഭാംഗത്വം നേടിയവർ ആ സ്ഥാനം രാഷ്ട്രീയ കച്ചവടത്തിനായി ദുരുപയോഗിക്കുകയും ചെയ്യുന്ന അസാധാരണമായ വികൃത കാഴ്ചയാണ് കേരളം കാണുന്നത്.

Share News

ലോക്സഭാംഗമായിരിക്കെ രാജ്യസഭാ സീറ്റിനായി അതിരുകവിഞ്ഞ അതിമോഹവും അത്യാർത്തിയും കാണിക്കുകയും അങ്ങനെ രാജ്യസഭാംഗത്വം നേടിയവർ ആ സ്ഥാനം രാഷ്ട്രീയ കച്ചവടത്തിനായി ദുരുപയോഗിക്കുകയും ചെയ്യുന്ന അസാധാരണമായ വികൃത കാഴ്ചയാണ് കേരളം കാണുന്നത്.

രാഷ്ട്രീയ ഭാഗ്യാന്വേഷത്തിന്റെയും അധികാര ദുർമോഹത്തിന്റെയും പ്രതീകങ്ങളായ ഇത്തരം അവതാരങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ അതീവ വ്യഗ്രതയോടെ വെമ്പുന്ന ഇടതുനേതാക്കൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കേരള രാഷ്ട്രീയത്തിന് തന്നെയും തീർത്താൽ തീരാത്ത അപമാനമാണ് വരുത്തിവെക്കുന്നത്.

VM Sudheeran

Share News