
കേരളത്തിൽ മന്ത്രിക്ക് ഒരു നിയമവുംഎം എൽ എ ക്ക് വേറെ നിയമവുമാണൊ? -റോജി എം ജോൺ
അങ്കമാലി;കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മണ്ഡലത്തിലെ ഒരു ബ്ലോക്ക് പഞ്ചായത്തംഗം തൻ്റെ വാർഡിലെ കുട്ടികൾക്ക് മാസ്കുകൾ വിതരണം ചെയ്യുന്ന പരിപാടിയിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചു. ഒരു നല്ല സന്ദേശം എന്ന നിലയിൽ അതിൽ ഞാനും പങ്കെടുത്തു. സാമൂഹിക അകലം പാലിച്ച് നടന്ന പരിപാടിയുടെ അവസാനം മാസക് ധരിച്ച കുട്ടികൾ ഫോട്ടോ എടുക്കുവാൻ സമീപിക്കുകയാണ് ഉണ്ടായത്. ഇതിൽ എന്നെ പ്രതിയാക്കി കേരള പോലീസ് കേസ് എടുത്തിരിക്കുന്നു. നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെ. ഇവിടെ ഒരു സംശയം, സമാനമായ രീതിയിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ കുട്ടികളുമായി കൂട്ടം കൂടിയത് കേരള പോലീസ് എന്തെ കാണാതെ പോയി? കേരളത്തിൽ മന്ത്രിക്ക് ഒരു നിയമവും MLA ക്ക് വേറെ നിയമവുമാണൊ? എന്തായാലും, മാസ്ക് ധരിക്കണം എന്ന് നിർദ്ദേശം ഉണ്ടെങ്കിലും സർക്കാർ മുൻകൈ എടുത്ത് പൊതുജനങ്ങൾക്ക് മാസ്ക് നൽകുന്നതായി കാണുന്നില്ല. നിയോജക മണ്ഡലത്തിൽ കഴുകി വീണ്ടും ഉപയോഗിക്കാവുന്ന ഒരു ലക്ഷം മാസ്കുകൾ വിതരണം ചെയ്യുന്ന പരിപാടി നടന്ന് വരികയാണ്. അത് തുടരുക തന്നെ ചെയ്യും –ശ്രീ റോജി ജോൺ ഫേസ് ബുക്കിൽ എഴുതിയത്


