
രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കര്‍ഷക സംരക്ഷണ ദിനാചരണം ഇന്ന് (ജൂണ്‍ 6)
കൊച്ചി: ഇന്ത്യയിലെ സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദേശീയ കര്‍ഷക മഹാസംഘിന്റെ നേതൃത്വത്തില്‍ ഇന്ന് (ജൂണ്‍ 6) ദേശീയ കര്‍ഷക സംരക്ഷണദിനമായി ആചരിക്കുന്നു. കാര്‍ഷികോല്പന്നങ്ങള്‍ക്ക് അടിസ്ഥാന വില കിട്ടുന്നത് അടക്കമുള്ള കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി സമരം ചെയ്ത കര്‍ഷകരുടെ നേര്‍ക്ക് നിഷ്‌കരുണം വെടിയുതിര്‍ത്ത് 6 കര്‍ഷകരെ മദ്ധ്യപ്രദേശിലെ മന്‍സോറില്‍ കൊലപ്പെടുത്തിയ ജൂണ്‍ 6ന്റെ സ്മരണയ്ക്കായാണ് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ കര്‍ഷക സംരക്ഷണ ദിനമായി ആചരിക്കുന്നത്. മൂന്നു പതിറ്റാണ്ടിനിടയില്‍ 70 കര്‍ഷകരാണ് പോലീസ് വെടിവെയ്പില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. യാതൊരു പ്രകോപനവുമുണ്ടാക്കാതെ സമരം ചെയ്ത 70 കര്‍ഷകരെ രാജ്യത്താകെ വെടിവെച്ചു കൊന്ന പോലീസ് നടപടികളില്‍ പ്രതിക്ഷേധിച്ചും, കര്‍ഷകപോരാട്ടത്തില്‍ ജീവന്‍ ത്യജിച്ച കര്‍ഷകരുടെ സ്മരണക്ക് മുന്‍പില്‍ ആദരാജ്ഞലിയര്‍പ്പിച്ചു കൊണ്ടും കൊറോണക്കാലത്തടക്കം കര്‍ഷകരോട് കാണിക്കുന്ന അവഗണനകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും ഇന്നേദിവസം ഉപവാസമടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ദേശീയ ചെയര്‍മാന്‍ ശിവകുമാര്‍ കക്കാജി, സംസ്ഥാന ചെയര്‍മാന്‍ ഷെവ. വി.സി സെബാസ്റ്റ്യന്‍, നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി ബിജു, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ബിനോയ് തോമസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ ജില്ലകളിലും 15 മിനിറ്റില്‍ കുറയാതെ 5 പേര്‍ പങ്കെടുക്കുന്ന പ്രതിക്ഷേധ കൂട്ടായമകളും സ്മരണാഞ്ജലികളും സംഘടിപ്പിക്കും.
സംസ്ഥാനതല കര്‍ഷക സംരക്ഷണ ദിനാചരണങ്ങള്‍ക്ക് സംസ്ഥാന ചെയര്‍മാന്‍ ഷെവ. വി.സി സെബാസ്റ്റ്യന്‍, വൈസ് ചെയര്‍മാന്‍ വി.വി.അഗസ്റ്റിന്‍, ദേശീയ കോ-ഓര്‍ഡിനേറ്റര്‍ കെ.വി.ബിജു, സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ്, ദേശീയ സംസ്ഥാന കര്‍ഷകനേതാക്കളായ ഡിജോ കാപ്പന്‍, പി.റ്റി.ജോണ്‍, ഫാ.ജോസ് കാവനാടി, മുതലാംതോട് മണി, ജോയി കണ്ണംചിറ, മാര്‍ട്ടിന്‍ തോമസ്, പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, കള്ളിയത്ത് അബ്ദുള്‍ സത്താര്‍ ഹാജി, യു.ഫല്‍ഗുണന്‍, അഡ്വ.ജോണ്‍ ജോസഫ്, വിളയോടി വേണുഗോപാല്‍, സുരേഷ് കുമാര്‍ ഓടാപന്തിയില്‍, ബേബി സഖറിയാസ്, കെ.ജീവാനന്ദന്‍, ജന്നറ്റ് മാത്യു, ജോയി നിലമ്പൂര്‍, ഷബീര്‍ റ്റി.കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസര്‍ഗോഡ്, രാജു സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കും

അഡ്വ.ബിനോയ് തോമസ്
കണ്‍വീനര്‍
രാഷ്ട്രീയ കിസാന്‍ മഹാസംഘ്
മൊബൈല്‍: 790 788 1125