
പാപ്പുക്കുട്ടി കേരള_സൈഗാള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
107 വര്‍ഷം നീണ്ട മഹത്തായ ജീവിതകാലത്ത് ആയിരക്കണക്കായ ശിഷ്യസമ്പത്ത് നേടാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി.
1950ല്‍ പ്രസന്നയിലൂടെ സിനിമപിന്നണി ഗായകനായ ഭാഗവതര്‍ പഠിച്ച കള്ളന്‍, വിരുതന്‍ ശങ്കു, മുതലാളി, സ്ത്രീഹൃദയം, അഞ്ചു സുന്ദരികള്‍ തുടങ്ങി നിരവധി സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചു. പക്ഷെ നാടക ലോകമായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ആത്മസംതൃപ്തി നല്‍കിയത്.
16 വയസുമുതലേതന്നെ അദ്ദേഹം നാടക ലോകത്ത് സജീവമായി. നടന്മാര്‍ പാടി അഭിനയിച്ചിരുന്ന അക്കാലത്ത് പാപ്പുക്കുട്ടിയുടെ സാന്നിധ്യം നാടകലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പ്രസിദ്ധ നാടകാചാര്യനായിരുന്ന ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാനാണ് പാപ്പുക്കുട്ടിയെ നാടകരംഗത്തേയ്ക്ക് നയിച്ചത്.
ഇന്ത്യന്‍ സിനിമാഗാന രംഗത്തെ ചക്രവര്‍ത്തി ആയിരുന്ന സൈഗാളിന്റെ ഗാനങ്ങള്‍ അതേ ഗാഭീര്യത്തോടും ശ്രുതിമധുരമായും ആലപിച്ചിരുന്ന പാപ്പുക്കുട്ടി എന്നാണ് അറിയപ്പെട്ടിരുന്നത്.