
കൊച്ചി മെട്രോ സേഫ് ആണ് !
എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാക്രമീകരണങ്ങളും പാലിച്ചാണ് കൊച്ചി മെട്രോ വീണ്ടും ഓടി തുടങ്ങിയിരിക്കുന്നത് . ക്രമീകരണങ്ങൾ വിലയിരുത്തുകയും ബഹു.കൊച്ചി മെട്രോറെയിൽ എം.ഡി ശ്രീ. അൽകേഷ് കുമാർ ശർമ്മ IAS സിനോടൊപ്പം ഇന്ന് JNI സ്റ്റേഡിയം സ്റ്റേഷനിൽ നിന്നും കടവന്ത്ര സ്റ്റേഷൻ വരെ യാത്ര ചെയ്യുകയും ചെയ്തു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊച്ചി മെട്രോ യാത്ര പരമാവധി പ്രയോജനപ്പെടുത്തുക.

എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്