കൊല്ലത്തിന്റെ സ്വന്തം ട്രാക്ക് പ്രകാശിതമായി.

Share News

കൊല്ലം :ട്രാക്കിനെക്കുറിച്ചു ട്രാക്ക് സെക്രട്ടറി കൂടിയായ ജോർജ് എഫ് സേവ്യർ വലിയവീട് രചിച്ച ‘കൊല്ലത്തിന്റെ സ്വന്തം ട്രാക്ക് ‘എന്ന ഗാനത്തിന്റെ യുട്യൂബ് പ്രകാശനവും ട്രാക്ക് യുട്യൂബ് ചാനലിന്റെ ഉദ്‌ഘാടനവും റെഡ്ക്രോസ് ഹാളിൽ സംഘടിപ്പിച്ചു.ട്രാക്ക് കൊല്ലം യുട്യൂബ് ചാനലിന്റെ ഉദ്‌ഘാടനം എൻഫോഴ്‌സ്‌മെന്റ് ആർ ടി ഓ ഡി മഹേഷ് നിർവഹിച്ചു. ട്രാക്ക് ചെയ്യുന്ന അനവധി നന്മ പ്രവർത്തനങ്ങൾ മായാതെ കിടക്കുവാൻ യുട്യൂബ് ചാനൽ സഹായിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ ടി ഓ ഡി മഹേഷ് പറഞ്ഞു. തുടർന്ന് ഗാനപ്രകാശനം സിനിമാ നാടകനടനും ട്രാക്ക് അംബാസ്സഡറുമായ കെ പി എ സി ലീലാകൃഷ്ണൻ നിർവഹിച്ചു. കാരുണ്യത്തിന്റെ സൗന്ദര്യം വെളിപ്പെടുത്തുന്ന വരികളും കാഴ്ചകളും നിറഞ്ഞ ഈ ഗാനം മനുഷ്യസ്‌നേഹത്തിന്റെ പ്രവർത്തനമണ്ഡലങ്ങളിൽ പ്രശോഭിക്കുന്ന കൊല്ലത്തിന്റെ മനസ് എടുത്തു കാട്ടുന്നുവെന്ന് കെ പി എ സി ലീലാകൃഷ്ണൻ പറഞ്ഞു.
ട്രാക്ക് പ്രസിഡന്റ് സത്യൻ പി എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീട്, വൈസ് പ്രസിഡന്റ് ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി മാരായ സാബു ഓലയിൽ, ഷഫീക് കമറുദീൻ, റെഡ്ക്രോസ് സെക്രട്ടറി അജയകുമാർ, ട്രഷറർ നേതാജി ബി രാജേന്ദ്രൻ ട്രാക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷാനവാസ് എസ്, രഞ്ജിത് ലൈഫ് മെമ്പർ ടൈറ്റസ് ഡേവിഡ് എന്നിവർ സംസാരിച്ചു. ട്രാക്ക് വോളന്റിയേഴ്‌സ് അഫ്സൽ സലാം, അഖിൽ രവി, അലൻ സാമുവേൽ പ്ലാസിഡ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ജോർജ് എഫ് സേവ്യർ വലിയവീട് എഴുതിയ കൊല്ലത്തിന്റെ സ്വന്തം ട്രാക്ക് എന്ന ഗാനത്തിന് സംഗീതം നൽകിയത് ജോസ്ഫിൻ ജോർജ് വലിയവിടാണ്. ഗാനം ആലപിച്ചിരിക്കുന്നത് വലിയവീട് മ്യൂസിഷ്യൻസ് എന്ന പേരിൽ അറിയപ്പെടുന്ന അമ്മയും മകളും ജോസ്ഫിൻ ജോർജ് വലിയവീടും ഇമ്‌നാ ജോർജ് വലിയവീടും കൂടിയാണ്. ട്രാക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഷാനവാസ് എസ് നിർമ്മാണവും ട്രാക്ക് വോളന്റിയർ അഫ്സൽ സലാം ദൃശ്യാവിഷ്കാരവും നിർവ്വഹിച്ചിരിക്കുന്നു. സംഗീത് കോയിപ്പാട്‌ ഓർക്കസ്‌ട്രേഷൻ ചെയ്തിരിക്കുന്ന ഗാനത്തിന്റെ റെക്കോർഡിങ്ങും മിക്സിങ്ങും ചെയ്തിരിക്കുന്നത് സംഗീതം റെക്കോർഡിങ് സ്റ്റുഡിയോയിലെ മിഹ്റാജ് ഖാലിദ് ആണ്.

ഫോട്ടോ അടിക്കുറിപ്പ് :ട്രാക്ക് കൊല്ലം യുട്യൂബ് ചാനലിന്റെ ഉദ്‌ഘാടനം എൻഫോഴ്‌സ്‌മെന്റ് ആർ ടി ഓ ഡി മഹേഷും കൊല്ലത്തിന്റെ സ്വന്തം ട്രാക്ക് എന്ന ഗാനത്തിന്റെ യുട്യൂബ് പ്രകാശനം സിനിമാ നാടക നടൻ കെ പി എ സി ലീലാകൃഷ്ണനും നിർവഹിക്കുന്നു.

Share News