
തിങ്കളാഴ്ച 13,383 പേര്‍ക്ക് കോവിഡ്; 21,942 പേര് രോഗമുക്തി നേടി
August 23, 2021
ചികിത്സയിലുള്ളവര്‍ 1,54,563;
ആകെ രോഗമുക്തി നേടിയവര്‍ 36,53,008
കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകള്‍ പരിശോധിച്ചു
ഡബ്ല്യു.ഐ.പി.ആര്. എട്ടിന് മുകളിലുള്ള 414 വാര്‍ഡുകള്‍

കേരളത്തില്‍ തിങ്കളാഴ്ച 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372, കാസര്‍ഗോഡ് 257, ഇടുക്കി 236 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,03,19,067 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് തിങ്കളാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,584 ആയി.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,492 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 771 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 1814, കോഴിക്കോട് 1601, എറണാകുളം 1531, പാലക്കാട് 1010, മലപ്പുറം 1457, കൊല്ലം 1098, തിരുവനന്തപുരം 740, ആലപ്പുഴ 768, കണ്ണൂര്‍ 639, കോട്ടയം 629, വയനാട് 372, പത്തനംതിട്ട 352, കാസര്‍ഗോഡ് 252, ഇടുക്കി 229 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 25, പാലക്കാട് 13, തൃശൂര്‍ 10, പത്തനംതിട്ട 7, തിരുവനന്തപുരം, എറണാകുളം, വയനാട് 5 വീതം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,942 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 601, കൊല്ലം 1549, പത്തനംതിട്ട 629, ആലപ്പുഴ 1044, കോട്ടയം 786, ഇടുക്കി 484, എറണാകുളം 4553, തൃശൂര്‍ 2117, പാലക്കാട് 2055, മലപ്പുറം 3175, കോഴിക്കോട് 2527, വയനാട് 706, കണ്ണൂര്‍ 1170, കാസര്‍ഗോഡ് 546 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,54,563 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,53,008 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,71,921 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,45,342 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,579 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1647 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Related Posts
ഇന്ന് 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 3 പേർ രോഗമുക്തി നേടി
തിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും
- "വലിയ കുടുംബം സന്തുഷ്ട കുടുംബം"
- KCBC Pro Life State Committee
- Pro Life
- PRO-LIFE WARRIOR
- കുടുംബം
- കുടുംബ കൂട്ടായ്മ
- കുടുംബം പവിത്രവും വിശുദ്ധവുമാണ്
- കുടുംബങ്ങളുടെ ക്ഷേമം
- കെ സി ബി സി പ്രോലൈഫ് സമിതി
- പ്രോലൈഫ് പ്രഘോഷണം
- പ്രോലൈഫ് സംഘടനകൾ
- വരാപ്പുഴ അതിരൂപത
- വാർത്ത