കെ​എ​സ്‌ആ​ര്‍​ടി​സി എം​ഡി​യാ​യി ബി​ജു പ്ര​ഭാ​ക​റി​നെ നി​യ​മി​ച്ചു

Share News

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി എംഡിയായി ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകറിനെ നിയമിച്ചു. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നിലവില്‍ സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിയാണ് ബിജു പ്രഭാകര്‍. ഇതിന് പുറമെ, കെഎസ്‌ആര്‍ടിസി എംഡിയുടെ അധിക ചുമതലയാണ് നല്‍കിയിട്ടുള്ളത്.

കെഎസ്‌ആര്‍ടിസി എംഡിയായിരുന്ന എം പി ദിനേശ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ബിജു പ്രഭാകറിന് അധിക ചുമതല നല്‍കിയത്.എം. ​രാ​ജ​മാ​ണി​ക്യ​ത്തി​നു ശേ​ഷം കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ ത​ല​പ്പ​ത്തെ​ത്തു​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ബി​ജു പ്ര​ഭാ​ക​ര്‍.കോവിഡ് കൂടി എത്തിയതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായ കെഎസ്‌ആര്‍ടിസിയെ കരകയറ്റുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ബിജു പ്രഭാകറിനെ കാത്തിരിക്കുന്നത്.

തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കെ “ഓപ്പറേഷന്‍ അനന്ത” അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കിയ ഉദ്യോഗസ്‌ഥനാണ്‌ ബിജു പ്രഭാകര്‍. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍, ലോട്ടറി വകുപ്പ് ഡയറക്ടര്‍, ഭൂമി കേരളം പ്രൊജക്‌ട് ഡയറക്ടര്‍, ഐ.ടി.@സ്കൂള്‍ സ്ഥാപക ഡയറക്ടര്‍ എന്നിങ്ങനെ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു