അതുപോലെ തന്നെ കേരളത്തിൽ നഗരമധ്യത്തിലെ പച്ചപ്പ്‌ സംരക്ഷിക്കുന്നതിന്റെ ഭാഗമായി KSRTC ബസ്സുകൾ ഡിപ്പോകളിൽ ഉപേക്ഷിക്കുന്നുണ്ട്.

Share News

പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി Coral Reef (പവിഴ പാറ) പുനരുദ്ധരിപ്പിക്കാനായി ഉരുക്കിന്റെ വാഹനങ്ങൾ കടലിൽ ഉപേക്ഷിക്കാറുണ്ട്.

അതുപോലെ തന്നെ കേരളത്തിൽ നഗരമധ്യത്തിലെ പച്ചപ്പ്‌ സംരക്ഷിക്കുന്നതിന്റെ ഭാഗമായി KSRTC ബസ്സുകൾ ഡിപ്പോകളിൽ ഉപേക്ഷിക്കുന്നുണ്ട്.

പൊതു ഖജനാവിൽ നിന്നും കോടികൾ മുടക്കി വാങ്ങിയ ബസ്സുകൾ, കൊട്ടി ഘോഷിച്ചു വാങ്ങിക്കൂട്ടിയ ഇലക്ട്രിക്ക് ബസ്സുകൾ ഉൾപ്പെടെ, ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും ശമ്പളവും മറ്റുമായി വൻ തുക വാങ്ങി കൂട്ടുന്ന തൊഴിലാളികൾ അഹോരാത്രം പരിശ്രമിച്ചതിന്റെ ഭാഗമായാണ് ഇങ്ങനെ പ്രകൃതിയുമായി ഇണങ്ങി നിർത്താൻ സാധിച്ചത്.

ഇലക്ട്രിക്ക് ബസ്സുകൾ പരിസ്ഥിതി സൗഹാർദ്ദമായിരിക്കും എന്ന് അധികാരികൾ പറഞ്ഞതിന്റെ യഥാർത്ഥ പൊരുൾ ചിത്രത്തിൽ കാണാം. ചുരുങ്ങിയത് ഒരു UN പുരസ്കാരം എങ്കിലും ഇവർക്കും കിട്ടും എന്ന് കരുതട്ടെ.

മറ്റൊരു സന്തോഷവാർത്ത – പരിസ്ഥിതി സൗഹാർദ്ദമായ LNG ബസ്സുകൾ ഉൾപ്പെടെ പുതിയ 330 ബസ്സുകൾ കൂടി വാങ്ങാൻ കിഫ്‌ബി പലിശക്ക് കടം വാങ്ങി KSRTC ക്ക്‌ നൽകുന്നതായിരിക്കും.

(ചിത്രങ്ങൾക്ക്‌ കടപ്പാട്)

Tony Thomas

Share News