കുടുംബശ്രീ: അതിജീവനം കേരളീയം ഇൻറേൺഷിപ്പ് അപേക്ഷ ക്ഷണിച്ചു.

Share News

കുടുംബശ്രീ ഒരുക്കുന്ന രണ്ട് മാസത്തെ അതിജീവനം കേരളീയം ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 20-30 പ്രായപരിധിയിലുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. വനിതാ അപേക്ഷകർക്ക് മുൻഗണന. സ്വന്തം പഞ്ചായത്തിൽ അപേക്ഷിക്കാം.

അപേക്ഷ നവംബർ 5 വരെ അതത് സി ഡി എസിൽ സ്വീകരിക്കുമെന്ന് ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അറിയിച്ചു. ഇന്റേൺഷിപ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് അതത് സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക.

Share News