ഈ സാഹചര്യം മനസിലാക്കി പരിഭവമില്ലാതെ നിങ്ങള്‍ ഇവര്‍ക്കായി പ്രാര്‍ഥിക്കും എന്ന് പ്രതീക്ഷിക്കട്ടെ ….

Share News

ഈ ചിത്രത്തിനു 60 വര്‍ഷത്തെ പഴക്കമുണ്ട്

ചാച്ചനും അമ്മച്ചിയുമാണ്. ഇവരുടെ ദാമ്പത്യവും ഇപ്പോള്‍ ഇത്രയും വര്‍ഷം പൂര്‍ത്തിയാകുകയാണ്. ചാച്ചന് 90 പിന്നിട്ട കാര്യം കഴിഞ്ഞ മാസം ഞാന്‍ വിശദമായി പോസ്റ്റ് ചെയ്തിരുന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ . അമ്മച്ചിയ്ക്ക് 80 വയസുമായി.

ഏറ്റുമാനൂര്‍ കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില്‍ കുടുംബാംഗമാണ് അമ്മച്ചി. ഞങ്ങള്‍ 7 ആണ്‍മക്കളാണ് ഇവര്‍ക്കെന്ന കാര്യമേ നിങ്ങളില്‍ പലര്‍ക്കും അറിവുള്ളൂ .

എന്നാല്‍ ഞങ്ങള്‍ 9 മക്കളായിരുന്നു. അതില്‍ ഒരാള്‍ ജനിച്ചു മാസങ്ങള്‍ക്കുള്ളിലും അടുത്തയാള്‍ ഒന്നര വയസായപ്പോഴും മരിച്ചുപോയവരാണ്, ആഗ്നസും ഏണസ്റ്റും . എന്‍റെ മൂത്തവരായിരുന്നു അവര്‍. അതില്‍ ഒരാള്‍ പെണ്‍കുഞ്ഞും ആയിരുന്നു . അങ്ങനെ 8 ആണും ഒരു പെണ്ണുമായിരുന്നു ചാച്ചന്റെയും അമ്മച്ചിയുടെയും മക്കള്‍. ഏറ്റവും ഇളയവനായ ആന്‍റോ നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ രണ്ടു വര്‍ഷം മുന്‍പ് നാല്പതാം വയസിലാണ് ഞങ്ങളെ വിട്ടു പിരിയുന്നത്. ജോഷി , സാവിയോ , സാലസ് , സ്റ്റാന്‍ലി , (ഞാന്‍), ജെയിസണ്‍ എന്നിവരാണ് മറ്റു മക്കള്‍. മരുമക്കളും 6 പേര്‍ – ലീന കിഴക്കേവട്ടുകുളം , ജോമ പടിഞ്ഞാറേവീട്ടില്‍, ഷീല കല്ലറയ്ക്കല്‍, നൈസി തെക്കേമുറിയില്‍ ( എന്‍റെ ഭാര്യ ), ലിജി കുഞ്ചറക്കാട്ടില്‍ എന്നിവര്‍.

നെല്ലിക്കുന്നേല്‍ ആണ്‍ മേല്‍ക്കോയ്മ ചാച്ചന്റെ മക്കള്‍ക്ക് മാത്രമല്ല . ചാച്ചന്റെ സഹോദരങ്ങളും 8 ആണും ഒരു പെണ്ണും ആയിരുന്നു. അവരിലും 3 പേര്‍ ഇപ്പോഴില്ല .

ചാച്ചന്റെ 90 ഉം അമ്മച്ചിയുടെ 80 ഉം വിവാഹവാര്‍ഷികത്തിന്റെ 60 എല്ലാം ചേര്‍ത്തൊരു ആഘോഷം കഴിഞ്ഞ മാസം ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നതാണ്. അത്യാവശ്യം ബന്ധുക്കളെയും അതിലുപരിയായ കുടുംബ സുഹൃത്തുക്കളെയും ഒക്കെ വിളിച്ചുതന്നെ അത് ഘോഷിക്കണം എന്നായിരുന്നു പദ്ധതി . പക്ഷേ കൊറോണ വന്നപ്പോള്‍ മറ്റെല്ലാം പോലെ ഈ പദ്ധതിയും പൊളിഞ്ഞു. പകരം ഞങ്ങള്‍ നാട്ടിലുള്ള മക്കളും ചാച്ചന്റെ ഒന്നുരണ്ടു സുഹൃത്തുക്കളും മാത്രമായി കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം അതങ്ങ് ആഘോഷിച്ചു.

ഈ സാഹചര്യം മനസിലാക്കി പരിഭവമില്ലാതെ നിങ്ങള്‍ ഇവര്‍ക്കായി പ്രാര്‍ഥിക്കും എന്ന് പ്രതീക്ഷിക്കട്ടെ …

.Vincent Nellikunnel

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു