കഴിഞ്ഞ 6 മാസക്കാലമായി ഞങ്ങൾ ഈ ഉടുപ്പിനകത്ത് (ppe kit) ആണ് ജീവിതം…
ഇത് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ഒരു പറ്റം ജീവനക്കാർ.
ഇതിൽ സ്റ്റാഫ് നഴ്സ്,നഴ്സിംഗ് അസിസ്റ്റന്റസ്, അറ്റണ്ടേഴ്‌സ്, ക്ളീനിംഗ് വിഭാഗം തുടങ്ങിയവർ ഉണ്ട്…കഴിഞ്ഞ 6 മാസക്കാലമായി ഞങ്ങൾ ഈ ഉടുപ്പിനകത്ത് (ppe kit) ആണ് ജീവിതം..
.ഒരാഴ്ചത്തെ കൊറോണ ഡ്യൂട്ടിക്ക് ശേഷം അനുവദിച്ചിട്ടുള്ള വിശ്രമ വേള(home quarantine) 14 ദിവസം ആയിരുന്നത് പിന്നെ പിന്നെ 10 ആയി 5 ആയി ഇപ്പോൾ 3 ദിവസം ആയി ചുരുങ്ങി..
പല സ്റ്റാഫും മെഡിക്കൽ കോളേജിന്റെ പല സ്ഥലങ്ങളിലുമായി ഉള്ള സൗകര്യത്തിൽ താമസിച്ചു ഡ്യൂട്ടി ചെയ്യുന്നു.
..യാത്ര അസൗകര്യം ,വീട്ടിൽ പോയാൽ വീട്ടുകാർക്ക് പകരുമോ എന്ന ഭയം ഒക്കെയാണ് ഇവിടെ തങ്ങാൻ പ്രേരിപ്പിക്കുന്നത്..മാത്രമല്ല ഡ്യൂട്ടി സമയം അർധരാത്രി 12 മണിക്കും പുലർച്ചെ 4 മണിക്കും ഒക്കെയാണ് തുടങ്ങുന്നതും അവസാനിക്കുന്നതും
.. ആദ്യസമയത്ത് മൂന്ന് നേരം കിട്ടിയിരുന്ന ഫുഡ് ഇപ്പോൾ ഒരു നേരമായി ചുരുങ്ങി..4 മണിക്കൂർ വെള്ളം കുടിക്കാതെ വിയർത്തൊലിച്ചു ppe കിറ്റ് മാറി കുളി കഴിഞ്ഞു വന്നാൽ കുടി വെള്ളം പോലും ചിലപ്പോൾ കിട്ടാറില്ല…
പരാതി പറയുന്നതല്ല..പരിഭവവും ഇല്ല.
.അവസ്ഥ കൊണ്ട് പറഞ്ഞു പോകുന്നതാണ്..
.ശുചീകരണ തൊഴിലാളികൾ ചിലരൊക്കെ കൂട്ടത്തോടെ quarantine പോയി തുടങ്ങി..രണ്ടാളുകൾ കൊറോണ പോസിറ്റീവ് ആയി….എന്നാലും ഞങ്ങൾക്ക് പേടിയില്ല.പരിഭവം ഇല്ല ഞങ്ങൾ കൃത്യമായി തന്നെ ഡ്യൂട്ടി എടുക്കുന്നുണ്ട്.
…നല്ലൊരു നാളെ ഉണ്ടാകും എന്ന ആത്മവിശ്വാസത്തോടെ.
..ആരോഗ്യ വകുപ്പിനൊപ്പം
കേരള സർക്കാരിനൊപ്പം..
…നിർഭയം…നിതാന്ത ജാഗ്രതയോടെ…നാടിനു വേണ്ടി.
Sunitha Joy