ദന്തിസ്റ്റുകൾക്ക് ആജീവനാന്ത നേട്ടം പുരസ്‌കാരത്തിന് അപേക്ഷിക്കാം.

Share News

കേരള ദന്തൽ കൗൺസിൽ ഏർപ്പെടുത്തിയ 2020ലെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരത്തിന് ദന്തിസ്റ്റുകൾക്ക് അപേക്ഷിക്കാം. 60 വയസിനു മുകളിലുള്ളതും ദന്താരോഗ്യം, ശാസ്ത്ര വിദ്യാഭ്യാസം, സാമൂഹിക സാംസ്‌കാരികം എന്നീ മേഖലകളിൽ പ്രവർത്തിച്ച കേരള ദന്തൽ കൗൺസിൽ രജിസ്‌ട്രേഷനുള്ള ദന്ത ഡോക്ടർമാരായിരിക്കണം. വ്യക്തികൾക്ക് നേരിട്ടും സംഘടനകൾക്കും മറ്റ് വ്യക്തികൾക്കും നാമനിർദേശം ചെയ്തും അപേക്ഷ സമർപ്പിക്കാം. അപേക്ഷ നവംബർ 20നകം ലഭിക്കണം. ലോക ദന്തിസ്റ്റ് ദിനമായ ഡിസംബർ 24ന് പുരസ്‌കാരം പ്രഖ്യാപിക്കും. വിശദവിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.

Share News