വറ്റിയിട്ടില്ല നന്മയുടെ നുറുങ്ങുവെട്ടം ഈ സമൂഹത്തിൽ!
25 ഭവനങ്ങളിൽ ടിവി.
..40ഓളം കുട്ടികൾക്ക് ഓൺലൈൻ പഠനം. ‘
വിദ്യാദേവിക’യ്ക്ക് ശുഭസമാപ്തി!
പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ ടിവി ഇല്ലാത്തതിനാൽ അതിനു സാധ്യമല്ലാതെ വന്ന കുട്ടികളെ സഹായിക്കണം എന്നു പലവഴി അഭ്യർത്ഥനകൾ വന്നപ്പോഴാണ് ഒരു മുന്നൊരുക്കവും ഇല്ലാതെ ടിവി ഇല്ലാത്ത കുട്ടികൾക്ക് അതു ലഭ്യമാക്കുക എന്ന ദൗത്യം ഏറ്റെടുത്തത്. വിരലിൽ എണ്ണാവുന്ന ടിവി ലഭിക്കുമായിരിക്കും….
അതേ കരുതിയുള്ളൂ. പക്ഷെ കണക്കുകൂട്ടലുകളെ എല്ലാം തെറ്റിച്ചു സുമനസ്സുകൾ നമ്മുടെ കുരുന്നുകളെ സഹായിക്കാൻ കൈത്താങ്ങായപ്പോൾ ടിവിയും ടാബുമായി 25 ഭാവനങ്ങളിലേക്കു നടന്നു കയറി.
ഏകദേശം നാല്പതോളം കുട്ടികൾ ഗുണഭോക്താക്കളായി. ടിവി കിട്ടിയ ആ കുഞ്ഞുമുഖങ്ങളിൽ കണ്ടു നിഷ്കളങ്കമായ സന്തോഷം… ചിരി. രക്ഷിതാക്കളുടെ മുഖത്തു ആശ്വാസത്തിന്റെ നിർവൃതി. ആപത്തു കാലത്തു ജനങ്ങൾക്ക് താങ്ങാവുക. അതാണ് ഇത്തരം ഒരു പ്രവർത്തി ചെയ്യാൻ പ്രേരണ.
ഓൺലൈൻ പഠനത്തിന് ടിവി ഇല്ലാത്തതിനാൽ ജീവൻവെടിഞ്ഞ കുഞ്ഞനുജത്തി ദേവികക്ക് സമർപ്പിക്കണം ഈ പദ്ധതി എന്നു തോന്നിയതിനാൽ “വിദ്യദേവിക” എന്നു എന്ന് പേരു നൽകി.
ഒരു കുഞ്ഞിന്റെ പോലും ജീവൻ ഇനി നഷ്ട്ടപെടരുത്. സമ്പത്തു മറ്റുള്ളവർക്കു കരുതലാവുമ്പോഴാണ് അതിന് സൗന്ദര്യം ഉള്ളു എന്നു ചിന്തിച്ച നിരവധിയായ സുമനസുകളാണ് ഈ പദ്ധതിയുടെ ഊർജ്ജം.
എന്റെ കുടുബാംഗങ്ങൾ, സുഹൃത്തുക്കൾ, അഭ്ദ്യുകാംഷികൾ എന്നിങ്ങനെ പലരും വലിയ മഹാമനസ്കതയാണ് കാട്ടിയത്.
എല്ലാവർക്കും നന്ദി.
വറ്റിയിട്ടില്ല നന്മയുടെ നുറുങ്ങുവെട്ടം ഈ സമൂഹത്തിൽ!