
“ലോക് ഡൗൺ സമയം മദ്യ ശാലകൾ തുറക്കരുത്”
“ലോക് ഡൗൺ സമയം മദ്യ ശാലകൾ തുറക്കരുത്”…. കോവിഡ് രോഗികൾ വർധിക്കുമ്പോഴും മദ്യശാലകൾ തുറക്കാനുള്ള കേരള സർക്കാർ ഉത്തരവ് വിവേകശൂന്യമാണ്, അത് തിരുത്താൻ സർക്കാർ തയാർ ആകണം.. ഇപ്പോൾ കേരളത്തിലെ സ്ഥിരം മദ്യപാനികൾ സാദാരണ ജീവിതത്തിലേക്ക് തിരികെ വരുകയും കുടുംബങ്ങൾ സമാധാന ജീവിതം നയിക്കുകയും ചെയ്യുമ്പോൾ ആരെ സഹായിക്കാനാണ് ലോക് ഡൗൺ കാലയളവിൽ മദ്യ ശാലകൾ തുറക്കുന്നത് എന്ന് മുഖ്യ മന്ത്രി വ്യക്തമാക്കണം. സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ചകൾ ഇപ്പോൾ തന്നെ സ്ഥിരം കാഴ്ചയാണ്. ഈ സാഹചര്യത്തിൽ മെയ് 31 വരെ മദ്യ ശാലകൾ തുറക്കരുത്. മനുഷ്യ ജീവന് മുൻതൂക്കം നൽകാതെ മദ്യ കച്ചവടത്തിന് മുതിർന്നാൽ സർക്കാരിന് എതിരെ നിലപാട് സ്വീകരിക്കും. കോവിഡ് വ്യാപനം തടയും വരെ കഴിവതും ലോക് ഡൗൺനോട് സർക്കാരും ജനങ്ങളും സഹകരിക്കണം. അമേരിക്കയിൽ മരണം ഒരു ലക്ഷം കവിഞ്ഞത് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിൽ വന്ന വീഴ്ചയാണ്.. പാഠം ഉൾക്കൊണ്ട് കേരള ജനതയുടെ ജീവൻ രക്ഷിക്കണം.. അല്ലെങ്കിൽ തുടർന്നുള്ള മരണത്തിന്റെയും കോവിഡ് രോഗത്തിന്റെയും ഉത്തരവാദിത്തം സർക്കാരിന് മാത്രം ആയിരിക്കും
.അഡ്വ .ബിജു പറയനിലം ഫേസ്ബുക്കിൽ എഴുതിയത്
