തദ്ദേശ തെരഞ്ഞെടുപ്പ്: തപാൽ വോട്ടുകൾ ചൊവ്വാഴ്ച മുതൽ

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് എ​ല്ലാ​വി​ധ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​യി​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്കും ത​പാ​ൽ വോ​ട്ടി​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ർ​ക്കും പ്ര​ത്യേ​ക ബാ​ല​റ്റ് പേ​പ്പ​ർ ന​ൽ​കി​യാ​ണ് ത​പാ​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് 10 ദി​വ​സം മു​മ്പേ കോ​വി​ഡ് രോ​ഗി​ക​ളു​ടെ​യും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കും.

ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കു​ന്ന പ​ട്ടി​ക​യി​ൽ നി​ന്നാ​ണ് ത​പാ​ൽ വോ​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ ക​ണ​ക്ക് വ​ര​ണാ​ധി​കാ​രി​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച മു​ത​ൽ ഇ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ത​പാ​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി വാ​ങ്ങു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

Share News