
സാമ്പത്തികമേഖലയെ തകർത്തത് ലോക്ക്ഡൗണ്‍: കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതി
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് രാജ്യത്തെ സാമ്പത്തികമേഖലയെ തകര്‍ത്തതെന്ന് സുപ്രീം കോടതി.
ലോക്ക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച മൊറട്ടോറിയത്തിനു മേലുള്ള പലിശ ഒഴിവാക്കുന്നതു സംബന്ധിച്ച തീരുമാനം എടുക്കുന്ന കാര്യം ചോദിക്കുകയായിരുന്നു സുപ്രീംകോടതി
ഇക്കാര്യത്തില്‍ കച്ചവട താല്‍പര്യം മാത്രം നോക്കരുതെന്നും തീരുമാനം പറയാതെ കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തിലുള്ള നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ലോക്ക് ഡൗണ്‍ കാലയളവിലെ വായ്പ തിരിച്ചടവിന് പലിശ ഈടാക്കുന്നത് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് അശോക് ഭൂഷന്‍്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താല്‍പര്യം മാത്രം പരിഗണിക്കുന്നതാവരുത് സര്‍ക്കാരിന്റെ നയമെന്ന് ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതതയിലുള്ള ബെഞ്ച് കുറ്റപ്പെടുത്തി.
പലിശ ഒഴിവാക്കുന്നത് ബാങ്കുകളെ ബാധിക്കുമെന്നു കേന്ദ്രം പറഞ്ഞപ്പോൾ, കടുത്ത ഭാഷയിലാണ് കോടതി പ്രതികരിച്ചുത്.
‘ദുരിതത്തിന് കാരണം നിങ്ങള്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് കൊണ്ടാണെന്നും. രണ്ട് കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു. ദുരന്ത നിവാരണ നിയമപ്രകാരം ഇക്കാര്യത്തില്‍ എന്തു ചെയ്യാനാകുമെന്നും പലിശയുടെ കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാടും കോടതി ചോദിച്ചു.
ദുരന്ത നിവാരണ നിയമപ്രകാരം തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിട്ടും കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ബിസിനസിനെ കുറിച്ചു മാത്രം ചിന്തിക്കാനുള്ള സമയമല്ല ഇതെന്നു ജസ്റ്റിസ് എംആര്‍ ഷാ ചൂണ്ടിക്കാട്ടി.
കല്‍ക്കരി കുടിശികയെ കുറിച്ചും സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിന് വരുത്തിയ കാലതാമസത്തെക്കുറിച്ചും നിലപാട് വ്യക്തമാക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.