പിഴവുകൾ വന്നാൽ തിരികെ നടക്കണമെന്ന കവിതയുമായി മാർ ജോസ് പുളിക്കൽ.

Share News

പിഴവുകൾ വന്നാൽ തിരികെ നടക്കണമെന്ന കവിതയുമായി മാർ ജോസ് പുളിക്കൽ.
.കോട്ടയം‘” മരണം മണക്കുന്നു, വൈറസിൽ താണ്ഡവം ഉയരുന്നു,. ഊഴിതൻ ഉടൽ നിറയെ, കാലം കറുത്തു മനുഷ്യൻ,
വിതുമ്പി ഭീതി വിതച്ചീ കോവിഡിൻ തേർവാഴ്ച, ആരു തിർത്തിതീ മഹാമാരി ആരോടുക്കുമീ വൈറസിൻ ക്രൂരത..
കാഞ്ഞിരപ്പള്ളി രൂപതയുടെ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ കൊറോണാ കാലത്ത് കവിതയെഴുതി, അദ്ദേഹം അത് ചൊല്ലി, ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായി. കോവിഡ് ദുരിതത്തിൽ വിലപിക്കുന്ന ലോകത്തിന് പ്രത്യാശയുടെ സന്ദേശം പകരുകയാണ് ഈ കവിത.
ആരോടുക്കുമീ വൈറസിൻ ക്രൂരത.. എന്നു തുടങ്ങുന്ന 25 വരി കവിത “മടക്കം”- ഇപ്പോൾ ആസ്വാദകർ ഏറ്റുവാങ്ങി.
യാത്രയിൽ പിഴവുകൾ വന്നാൽ തിരികെ നടക്കണമെന്ന് ദൈവം മക്കൾക്കു നൽകുന്ന അടയാളങ്ങളായി ഇതിനെ ഉൾക്കൊള്ളണം. ദൈവത്തെയും പ്രപഞ്ചത്തെയും മറക്കാതെ ദൈവിക പദ്ധതിയിലേയ്ക്ക് മനുഷ്യൻ മാടങ്ങണമെന്ന സന്ദേശമാണ് രചിക്കുവാൻ നിമിത്തമായതെന്ന് ബിഷപ് മാർ ജോസ് പുളിക്കൻ പറയുന്നു. മികച്ച പ്രഭാഷകനും എഴുത്തുകാരനുമായ അദ്ദേഹത്തിന് നമ്മുടെ നാടിന്റെ അനുമോദനങ്ങൾ

🙏🏻 മടക്കം🙏🏻 കേൾക്കാതെ പോകരുത് ഈ വരികൾ…. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ രചനയും ആലാപനവും നടത്തിയ കവിത. കോവിഡ് 19 പശ്ചാത്തലത്തിൽ ചിന്തോദ്വീപകമായ ഈ കവിത ശ്രദ്ധയോടെ കേൾക്കാം

നന്നായി ആസ്വദിക്കുവാൻ ഹെഡ് ഫോൺ ഉപയോഗിക്കുമല്ലോ Department of Social Media Apostolate, Diocese of Kanjirappally

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു