മധ്യപ്രദേശ് മുഖ്യമന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ കോ​വി​ഡ് മു​ക്ത​നാ​യി

Share News

ഭോപ്പാല്‍ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കോവിഡ് രോഗമുക്തനായി ആശുപത്രി വിട്ടു. ഭോപ്പാലിലെ ചിരായു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ചൗഹാനെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഏഴുദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാനും മുഖ്യമന്ത്രിയോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

ജൂലായ് 25 നാണ് ശിവരാജ് സിങ് ചൗഹാന്‍ കോവിഡ് പോസിറ്റീവ് ആയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഭോപ്പാലിലെ ചിരായു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മൂന്ന് കോവിഡ് പരിശോധനയിലും ശിവരാജ് സിങ് ചൗഹാന്‍ പോസിറ്റീവ് ആയിരുന്നു.

Share News