
മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ ശനിയാഴ്ച വൈകുന്നേരമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയെ രണ്ട് ലോകകപ്പിലേക്ക് നയിച്ച നായകനാണ് ധോണി .സംഭവ ബഹുലമായ 16 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിനാണ് ഇതോടെ അവസാനിക്കുന്നത് .
ഒരു വര്‍ഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്ബോഴാണ് അപ്രതീക്ഷിതമായി ധോണി തനറെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.
ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോള്‍. ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്നേഹത്തിനും നന്ദി, ഇന്ന് 07.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ഇന്ത്യക്ക് 2011ലെ ഏകദിന ലോകകപ്പും 2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പും നല്‍കിയ നായകനാണ് ധോണി. 2013ല്‍ ചാമ്ബ്യന്‍സ് ട്രോഫിയിലും ഇന്ത്യ ജേതാക്കളായത് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്.