മരണസംസ്കാര പ്രവാചകമാരാകാതെ, ജീവ സംസ്കാര പ്രവാചകരാക്കുക.

Share News

നാം ജാഗ്രത കൈവിടരുത് …

… ഞാൻ കുറെ നാൾ ആയി പുറത്തിറ ങാറില്ല. ക്ലാസ്സുകൾ ഓൺലൈനിൽ youtube വീഡിയോകളിലൂടെ നടക്കുന്നു.

ഭാര്യ ചാലക്കുടിയിൽ ജോലി കഴിഞ്ഞ് KSRTC ബസിൽ തൊമ്മാന വന്നിറങ്ങും. ഞാൻ ബൈക്കിൽ മേൽ അവളെ വീട്ടിലേക്ക് കൊണ്ട് വരും. ഈ ബസിൽ ഒന്ന്, മൂന്ന് ആറ് തിയ്യതികളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർക്ക് കോവി ഡ് ആണെന്നും ഈ ദിവസങ്ങളിൽ ഈ ബസിൽ യാത്ര ചെയ്തവർ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ഏഴാം തിയതി 4.30 ന് ഓൺ ലൈൻ മാധ്യമങ്ങളിൽ അറിയിപ്പ് വന്നു. പലരും ഇത് അറിയിക്കേണ്ടതില്ല എന്ന് പറഞ്ഞെങ്കിലും ഞാൻ അറിയിക്കുകയും മനസ്സില്ലാമനസ്സോടെ ഭാര്യ മുകളിലെ നിലയിൽ ക്വറന്റയിൽ ആരംഭിച്ചു.

ഞങ്ങൾ എല്ലാവരും പുറത്തിറങ്ങാതെയായി.

വെള്ളിയാഴ്ച ആയപ്പോൾ എനിക്ക് ശ്വാസതടസം ചുമ ഉള്ളിൽ പനി. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഇരിങാലക്കുട ജനറൽ ആശുപത്രിയിൽ മതിലുകൾ സിനിമ പോലെ റൂമിനുള്ളിൽ ഡോക്ടറും പുറത്ത് ഞാനും ആയി പരിശോധന നടത്തി. കോവിസ്‌ ലക്ഷണ സംശയം രേഖപ്പെടുത്തി. ഞാനും Isolation ലേക്ക് കടന്നു. ഞങ്ങൾ 2 പേരും 13 ന് PCR ടെസ്റ്റിന് വിധേയരായി.

ഇന്നലെ 12 മണിക്ക് റിസൽറ്റ് ഞാൻ പോസിറ്റീവ് . ഭാര്യ നെഗറ്റീവ്.

എനിക്ക് ശ്വാസതടസവും ഉയർന്ന രക്തസമ്മർദ്ദവും കുറയാത്ത കാരണം ആശുപത്രിയിലേക്ക് മാറ്റുവാൻ ഇന്നലെ 1.00 മണിക്ക് ഡോക്ടർമാർ തീരുമാനിച്ചു..

ഇന്നലെ മൂന്ന് മണിക്ക് ആമ്പുലൻസ് കാത്ത് ഞാൻ ഒരുങ്ങിയിരുന്നു. ആമ്പുലൻസ് എത്തിയത് ഇന്ന് ശനിയാഴ്ച 1.00 മണിക്ക് . അതും സമ്മർദ്ദങ്ങൾക്കൊടുവിൽ. ആരുടെയും കുറ്റം കൊണ്ട്. അല്ല.. പല ആമ്പുലൻസുകളും വർക്ക് ഷോപ്പുകളിലാണ്. ഡ്രൈ മാരില്ല. ഞാൻ പറഞ്ഞു വരുന്നത് ഒരു അസ്വസ്ഥത വന്നാൽ ആശുപത്രിയിലേക്ക് മാറ്റുവാൻ 2 ദിവസം മുതൽ 3 ദിവസം വരെ വേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ പറയുന്നു….

ചിന്തിക്കണം ഈ അവസ്ഥ.നേരത്തെ പറഞ്ഞ ബസിൽ യാത്ര ചെയ്ത പലരും റിപ്പോർട്ട് ചെയ്തിട്ടില്ല. അത്തരം ആളുകൾ മരണ പ്രചാരകരായി നടക്കുന്നു.

റിപ്പോർട്ട് ചെയ്ത ക്വാറന്റയിനിൽ ആയിരുന്നവർക്ക് ശമ്പളം ഇല്ല. ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തി ല്ലായിരുന്നുവെങ്കിൽ 50 ഓളം കുടുംബങ്ങൾ ഇന്ന് നിരീക്ഷണത്തിൽ ആയേനേ..

.എന്റെ കുടുംബം മൂലം ഒറ്റ വ്യക്തി പോലും നിരീക്ഷണത്തിൽ പോകേണ്ടി വന്നില്ല.ഈ ദിവസങ്ങളിൽ ദിവസവും 2-3 പ്രാവശ്യം വിളിച് നിർദ്ദേശങ്ങളും ആശ്വാസവും നൽകിയ ആരോഗ്യ പ്രവർത്തകരെ നന്ദിയോടെ ഓർക്കുന്നു.

ബസിൽ ഭാര്യ യാത്ര ചെയ്തു എന്നതിൽ ക്വറന്റയിൽ ഏർപ്പെടുത്തിയതിൽ എന്നെ പുഛിച്ചവർ എല്ലാം ഇന്നലെ മുതൽ നിശബ്ദർ .

. അവർക്ക് സമാധാനം നഷ്ടപ്പെട്ടില്ല.ഭാര്യയുടെ കൂടെ സ്ഥിരമായി ഈ ബസിൽ യാത്ര ചെയ്യുകയും ഈ വിവരം മറച്ച് വച്ച് ഞെളിഞ്ഞു നടക്കുകയും – ഇടക്ക് ഫോൺ ചെയ്ത് നിനക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന് അവളോട് ചോദിച്ച് കളിയാക്കി എന്നെ പുഛിക്കുകയും ചെയ്തവർക്ക് ഇന്നലെ മുതൽ സമാധാനം നഷ്ടമായി.

നാം മൂലം മറ്റുള്ളവർക്ക് കോവിഡ് വരരുത് എന്ന് നാം തന്നെ ചിന്തിക്കണം…മരണസംസ്കാര പ്രവാചകമാരാകാതെ, ജീവ സംസ്കാര പ്രവാചകരാക്കുക.

കൊവിഡ് അസ്വസ്ഥകളോടെ നിങ്ങളുടെ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ച്

കൊരട്ടി കോവിഡ് ആശുപത്രിയിൽ നിന്നും

ജോളി ജോസഫ് എടപ്പിള്ളി

17-10-2020

കരുതലിന് നന്ദി ……….നല്ല ഭക്ഷണം (ഇന്ന് രാവിലെ 7.30 ന് അപ്പം കുറുമ, 11.00 ചായ പഴംപൊരി, 12.30 ചിക്കൻ ബിരിയാണി , 3.30 ചായ പഴം പൊരി, 6 മണിക്ക് ചപ്പാത്തി കുറുമ / കഞ്ഞി)നല്ല നഴ്സിംഗ് കെയർ , വിദഗ്ദ ഡോക്ടർമാർ , സൗജന്യ മരുന്ന്, മാസ്കുകൾ, Bed Sheet, മിനറൽ വാട്ടർ, സാനിറ്റൈസർ, ചൂടുവെള്ളത്തിനായി ഇലക്ട്രിക്കെറ്റിലുകൾ , സ്വയം ചായ / കാപ്പി വക്കുവാനായി sugar, Tea, .. ആവശ്യാനുസരണം Hand wash, രണ്ട് നേരം ക്ലീനിംഗ് , spraying, …..എല്ലാം സൗജന്യമായി–..

ലോകത്തിൽ കേരളത്തിൽ മാത്രം ….

കൊരട്ടി കോവിഡ് ആശുപത്രിയിൽ നിന്നും ജോളി 999 5880552

Proud as a Keralite —- Big Salute to Government

18 10 2020

Share News