മനോരമ വായനക്കാർ 1.77 കോടി.

Share News

കൊച്ചി. ഇന്ത്യയിലെ ഒന്നാമത്തെ ഭാഷാ ദിനപത്രം എന്ന സ്ഥാനം മലയാള മനോരമ നിലനിർത്തി. ഈ വിഭാഗത്തിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള ഏക ഹിന്ദി ഇതര ദിനപത്രമാണ് മനോരമ. മനോരമയുടെ ശരാശരി വായനക്കാർ മറ്റെല്ലാ മലയാള പത്രങ്ങൾക്കും കുടിയുള്ളതിനേക്കാൾ അധികമാണ്.
ഇന്ത്യൻ റീഡർഷിപ് സർവേയുടെ (ഐ ആർ എസ് )2019 ലെ നാലാം പാദ റിപ്പോർട്ട്‌ പ്രകാരം മലയാള മനോരമയ്ക്ക് ഒരു കോടി 77 ലക്ഷം വായനക്കാരുണ്ട്. ഇതിന്റെ വിശദാംശങ്ങൾ മേയ് 21 ന് മലയാള മനോരമയിൽ മുംബൈയിൽ നിന്നും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. മനോരമയുടെ വിവിധ പ്രസിദ്ധികരണങ്ങളും ഈ കാലഘട്ടത്തിൽ കൂടുതൽ വായനക്കാരെ നേടിയതയായി കണക്കുകൾ വ്യക്തമാക്കുന്നു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു